Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്-കോഴിക്കോട്...

പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ: നഷ്ടപരിഹാര വിതരണം;1000 കോടി

text_fields
bookmark_border
പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ: നഷ്ടപരിഹാര വിതരണം;1000 കോടി
cancel

മ​ല​പ്പു​റം: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ഗ്രീ​ന്‍ഫീ​ല്‍ഡ് ദേ​ശീ​യ​പാ​ത​ക്കു വേ​ണ്ടി ജി​ല്ല​യി​ല്‍നി​ന്ന് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക​ളു​ടെ​യും കു​ഴി​ക്കൂ​ര്‍ ച​മ​യ​ങ്ങ​ളു​ടെ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഇ​തി​ന​കം 1005,02,16,505 രൂ​പ വി​ത​ര​ണം ചെ​യ്ത​താ​യി ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത (എ​ന്‍.​എ​ച്ച് 966- ഗ്രീ​ന്‍ഫീ​ല്‍ഡ്) സ്ഥ​ല​മെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ഡോ. ​ജെ.​ഒ. അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്തു വ​രു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നാ​ണ് ജി​ല്ല​യി​ല്‍ ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു​ള്ള പ്രാ​ഥ​മി​ക വി​ജ്ഞാ​പ​നം 2022 ജൂ​ണ്‍ ഒ​ന്നി​നാ​ണ് പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​ദ്യ​ഘ​ട്ട അ​ന്തി​മ വി​ജ്ഞാ​പ​നം 2023 ഫെ​ബ്രു​വ​രി 13ന് ​പു​റ​പ്പെ​ടു​വി​ച്ചു.

238 ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ് ജി​ല്ല​യി​ല്‍ ആ​കെ ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ആ​തി​ല്‍ 10.21 ഹെ​ക്ട​ര്‍ ഭൂ​മി സ​ര്‍ക്കാ​ര്‍ ഭൂ​മി​യും 227.79 ഹെ​ക്ട​ര്‍ ഭൂ​മി സ്വ​കാ​ര്യ ഭൂ​മി​യു​മാ​ണ്. 3631 സ്വ​കാ​ര്യ കൈ​വ​ശ​ങ്ങ​ളി​ല്‍നി​ന്നു​മാ​ണ് ഇ​ത്ര​യും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്. 1861 കൈ​വ​ശ​ക്കാ​രി​ൽ​നി​ന്ന് നി​ര്‍മി​തി​ക​ളും 2972 കൈ​വ​ശ​ക്കാ​രി​ല്‍നി​ന്ന് കാ​ര്‍ഷി​ക വി​ള​ക​ളും 2260 കൈ​വ​ശ​ക്കാ​രി​ല്‍നി​ന്ന് മ​റ്റു മ​ര​ങ്ങ​ളും ഏ​റ്റെ​ടു​ക്ക​ലി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ട്.

ഏ​റ്റെ​ടു​ക്കു​ന്ന നി​ര്‍മി​തി​ക​ളി​ല്‍ 1111 കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ല്‍ 1069 വീ​ടു​ക​ളും 42 വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളു​മാ​ണു​ള്ള​ത്. ആ​കെ 2,11,615 കാ​ര്‍ഷി​ക വി​ള​ക​ളും 36,631 മ​റ്റു മ​ര​ങ്ങ​ളു​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഇ​തു​വ​രെ ഏ​റ്റെ​ടു​ത്ത 112.6833 ഹെ​ക്ട​ര്‍ ഭൂ​മി​യി​ല്‍ 497 വീ​ടു​ക​ള്‍ക്ക് പൂ​ര്‍ണ​മാ​യും 29 വീ​ടു​ക​ള്‍ക്ക് ഭാ​ഗി​ക​മാ​യും ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 322 കു​ടും​ബ​ങ്ങ​ള്‍ക്ക് 9,30,64,000 രൂ​പ പു​ന​ര​ധി​വാ​സ തു​ക​യാ​യും അ​നു​വ​ദി​ച്ച് ന​ല്‍കി​യി​ട്ടു​ണ്ട്. ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ലെ നി​ർ​മി​തി​ക​ള്‍ക്ക് 346,33,86,459 രൂ​പ​യും കാ​ര്‍ഷി​ക വി​ള​ക​ള്‍ക്ക് 26,81,13,400 രൂ​പ​യും മ​റ്റു മ​ര​ങ്ങ​ള്‍ക്ക് 4,43,00,789 രൂ​പ​യും ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 618,13,51,857 രൂ​പ​യും വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ന​ഷ്ട​പ​രി​ഹാ​ര​മാ​യി പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ 1986 കോ​ടി രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. അ​തി​ല്‍ ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1189.35 കോ​ടി രൂ​പ​യും നി​ർ​മി​തി​ക​ളു​ടേ​ത് 707.65 കോ​ടി രൂ​പ​യും കാ​ര്‍ഷി​ക വി​ള​ക​ളു​ടേ​ത് 53.20 കോ​ടി രൂ​പ​യും മ​റ്റു മ​ര​ങ്ങ​ളു​ടേ​ത് 8.80 കോ​ടി രൂ​പ​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationGreenfield HighwayMalppuram news
News Summary - Palakkad-Kozhikode Greenfield Highway: Distribution of compensation; 1000 crores
Next Story