പാലക്കാട് കോട്ട: സി.പി.എമ്മിന് നിരാശ
text_fieldsകോഴിക്കോട്: പാലക്കാട് മണ്ഡലത്തിൽ പോളിറ്റ് ബ്യൂറോ അംഗവും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായ എ. വിജയരാഘവന് പ്രതീക്ഷിച്ച പോരാട്ടം മണ്ഡലത്തിൽ കാഴ്ച വെക്കാൻ സാധിക്കാത്തതിൽ എൽ.ഡി.എഫിന് നിരാശ. ഇത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായെന്ന് വിലയിരുത്തൽ. എ.വിജയരാഘവൻ മത്സരിക്കുന്നതിനാൽ പാർട്ടി അരയും തലയും മുറുക്കി അണികളെ രംഗത്തിറക്കിയിരുന്നു. ഓരോ വോട്ടും എൽ.ഡി.എഫിന്റെ പെട്ടിയിൽ വീഴുന്നതിനായി എല്ലാ തന്ത്രവും പരീക്ഷിച്ചു.
വി.കെ. ശ്രീകണ്ഠൻ ദുർബലനായ സ്ഥാനാർഥിയെന്നായിരുന്നു ഇടതു വിലയിരുത്തൽ. സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾതന്നെ വിജയം ഉറപ്പാണെന്ന് കരുതി. കഴിഞ്ഞ തവണ എം.ബി. രാജേഷിനെയാണ് ശ്രീകണ്ഠൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ കഷ്ടിച്ചാണ് യു.ഡി.എഫ് കരകയറിയത്.
അതിനാൽ സി.പി.എമ്മിന് സംഘടന തലത്തിൽ വലിയ അടത്തയുള്ള പാലക്കാട് ഇത്തവണ കരുത്തനായ വിജയരാഘവനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ലോക് സഭ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടത്താമെന്ന പ്രതീക്ഷയിലാണ് മുതിർന്ന നേതാവിനെ മത്സരിപ്പിച്ചത്. എന്നാൽ, എല്ലാ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ച് ശ്രീകണ്ഠൻ ഒരിക്കൽകൂടി വിജയക്കൊടി നാട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

