കൽപാത്തിയിൽ ഒരു തേരുകൂടി; ദേവസംഗമം ഇന്ന്
text_fieldsപാലക്കാട്: വേദസമ്പുഷ്ടിയിൽ മുങ്ങിനിവർന്ന ഒരു തേരുകൂടി ഉരുണ്ടെത്തിയതോടെ രഥേ ാത്സവത്തിെൻറ രണ്ടാംദിനത്തിൽ കൽപാത്തിയിൽ പ്രദക്ഷിണം വെക്കുന്ന തേരുകളുടെ എണ്ണം നാ ലായി. രണ്ടെണ്ണം കൂടിയെത്തുന്നതോടെ ശനിയാഴ്ച സന്ധ്യക്ക് തേരുമുട്ടിയിൽ അരങ്ങേറു ന്ന ദേവസംഗമത്തിൽ പെങ്കടുക്കുന്ന രഥങ്ങളുടെ എണ്ണം ആറാകും. കണ്ണഞ്ചിക്കുന്ന അലൗകികപ ്രഭയിൽ വിരിയുന്ന സംഗമം ഏറ്റുവാങ്ങാൻ അഗ്രഹാരവീഥികൾ അക്ഷമയോടെ കാക്കുകയാണ്. ആദ്യദിനത്തിൽ അച്ചൻപടിയിൽ പ്രയാണം അവസാനിപ്പിച്ച വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങൾ വെള്ളിയാഴ്ച രാവിലെ പ്രയാണം തുടർന്നു.
പുതിയ കൽപാത്തി മണ്ഡക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥാരോഹണമായിരുന്നു രണ്ടാംദിനത്തിലെ ആകർഷകകാഴ്ച. അലങ്കരിച്ച ഇൗ രഥം രാവിലെ ഒമ്പതരക്കുശേഷം പ്രയാണമാരംഭിച്ചപ്പോൾ നീണ്ടുകിടക്കുന്ന അഗ്രഹാരത്തെരുവ് ജനനിബിഢമായി. പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ കളഭാഭിഷേകവും രാത്രിയിൽ കുതിരവാഹന എഴുന്നള്ളിപ്പും അരങ്ങേറി. ഇൗ ക്ഷേത്രത്തിലെ രഥാരോഹണം ശനിയാഴ്ച രാവിലെയാണ്. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെ രഥപ്രയാണവും സംഗമദിനത്തിൽ തന്നെ. ശനിയാഴ്ച ആറു രഥങ്ങളുടെയും പ്രയാണത്തിനൊടുവിലാണ് കുണ്ടമ്പലത്തിന് സമീപമുള്ള തേരുമുട്ടിയിൽ രഥസംഗമം.
ഇന്ന് വൈകീട്ട് ഗതാഗത നിയന്ത്രണം
പാലക്കാട്: കൽപ്പാത്തി രഥോത്സവ സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് മൂന്നുമുതൽ രാത്രി 11 വരെ കാലിക്കറ്റ് മണലി ബൈപാസിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ചന്ദ്രനഗർ, കൽമണ്ഡപം വഴി കോഴിക്കോേട്ടക്ക് പോകുന്ന വാഹനങ്ങൾ നൂറടി റോഡ് ജങ്ഷനിൽനിന്ന് ഇടതുവശത്തേക്ക് തിരിഞ്ഞ് ഗവ. വിക്ടോറിയ കോളജിന് മുൻവശം വഴി മേൽപാലത്തിലൂടെ വന്ന് ചുണ്ണാമ്പുതറ-ഒലവക്കോട് വഴി പോകണം.
കോഴിക്കോടു നിന്ന് കോയമ്പത്തൂർ, ചന്ദ്രനഗർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഒലവക്കോട് ജങ്ഷനിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് ചുണ്ണാമ്പുതറ മേൽപാലം വഴി വിക്ടോറിയ കോളജ് ജങ്ഷനിൽനിന്ന് ഇടതുവശം തിരിഞ്ഞ് നൂറടി റോഡ് വഴി ബൈപാസിൽ കയറി പോകണം. കോഴിക്കോട്ടുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഒലവക്കോട്ടുനിന്ന് വലതുവശം തിരിഞ്ഞ് കാവിൽപാട് ബൈപാസ്-മേപ്പറമ്പ് വഴി കെ.എസ്.ആർ.ടി.സി ഭാഗത്തേക്ക് പോകേണ്ടതും അതുവഴി തിരിച്ചുവരേണ്ടതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
