Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ട്​​...

പാലക്കാട്ട്​​ ​ഫുട്​ബാൾ ഗാലറി തകർന്ന്​​ അറുപതോളം പേർക്ക്​ പരിക്ക്​​

text_fields
bookmark_border
പാലക്കാട്ട്​​ ​ഫുട്​ബാൾ ഗാലറി തകർന്ന്​​ അറുപതോളം പേർക്ക്​ പരിക്ക്​​
cancel

പാലക്കാട്​: കളിക്കളത്തിൽ കുഴഞ്ഞുവീണ്​ മരിച്ച മുൻ സന്തോഷ്​ ട്രോഫി താരം ധനരാജി​​െൻറ കുടുംബത്തെ സഹായിക്കാൻ സ ംഘടിപ്പിച്ച ചാരിറ്റി ഫുട്​ബാൾ മേളയുടെ ഗാലറി തകർന്നുവീണ്​ സ്​ത്രീകളും കുട്ടികളുമടക്കം അറുപതോളം പേർക്ക്​ പര ിക്ക്​. പുതുപ്പള്ളി തെരുവിലെ ഉമ്മർ, ഇബ്രാഹിം എന്നിവർക്ക​്​ സാരമായി പരിക്കേറ്റു.

പാലക്കാട്​ നഗരത്തിലെ നൂറണ ിയി​െല സിന്തറ്റിക്​ ടർഫിൽ താൽക്കാലികമായി ഒരുക്കിയ മുള, കമുക്​ എന്നിവകൊണ്ടുള്ള ഗാലറിയാണ്​ കളി ആരംഭിക്കുന്നത ിന്​ ഏതാനും മിനിറ്റുകൾക്ക്​ മുമ്പ്​ തകർന്നുവീണത്​. ആളുകൾ കയറിയതോടെ ഗാലറി ഒരുവശത്തേക്ക്​ തകർന്നുവീഴുകയായിരുന്നു. കുത്തിനിർത്തിയ തടിയടക്കം മറിഞ്ഞുവീണു. കാലിനും തലക്കും നെഞ്ചിലും പരിക്കേറ്റവരുണ്ട്​. സ്​​ത്രീകൾ തകർന്ന ഗാലറിക്ക്​ അടിയിൽപെട്ടു.

പരിക്കേറ്റവരെ പാലക്കാട്​ ജില്ല ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല ഫുട്​ബാൾ അസോസിയേഷ​​​െൻറ നേതൃത്വത്തിലാണ്​ ഞായാറാഴ്​ച രാത്രി ​ചാരിറ്റി ഫുട്​ബാൾ മേള സംഘടിപ്പിച്ചത്​. മുൻ ഇന്ത്യൻ ക്യാപ്​റ്റൻ ബൈച്ചുങ്​ ബൂട്ടിയ, െഎ.എം. വിജയൻ എന്നിവരടക്കം 65 ഒാളം താരങ്ങൾ കളിക്കാനെത്തിയിരുന്നു. ഉദ്​ഘാടന ചടങ്ങിനുശേഷം എട്ടരയോടെ കളി തുടങ്ങാനിരിക്കെയായിരുന്നു അപകടം.

മാച്ചിന്​ വേണ്ടി നാലായിരം പേർക്ക്​ ഇരിക്കാവുന്ന താൽക്കാലിക ഗാലറിയാണ്​ പണിതത്​. നൂറുകണക്കിന്​ ഫുട്​ബാൾ ആരാധകരാണ്​ പ്രിയതാരത്തിന്​ ആദരാഞ്​ജലി അർപ്പിക്കാനും പ്രദർശന ഫുട്​ബാൾ കാണാനും നൂറണിയിലേക്ക്​ ഒഴുകിയെത്തിയത്​. ധനരാജി​​െൻറ ഭാര്യ അർച്ചന, മകൾ രണ്ടര വയസ്സുള്ള ശിവാനി, പിതാവ്​ ബാലകൃഷ്​ണൻ, മാതാവ്​ ജഗതാംബ, സഹോദരങ്ങളായ ഗുരുവായൂരപ്പൻ, ബാബു, മണികണ്​ഠൻ, ബന്ധുക്കൾ തുടങ്ങിയവരും ചാരിറ്റി മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു.

ധന സമാഹരണത്തിനായി ധനരാജ്​ കളിച്ചിരുന്ന മോഹൻ ബഗാൾ, ഇൗസ്​റ്റ്​ ബംഗാൾ, മുഹമ്മദൻസ്, വിവ കേരള ടീമുകളുടെ പേരുകളിലുള്ള ഇലവനുകൾ ഏറ്റുമുട്ടുന്ന രണ്ട്​ മാച്ചുകളാണ്​ ​നടത്താൻ തീരുമാനിച്ചിരുന്നത്​. സുശാന്ത്​ മാത്യു, എം.പി.​ പ്രദീപ്​, ആസിഫ്​ സഹീർ, ഹക്കീം, നൗഷാദ്​, കെ.ടി. ചാക്കോ, യു. ഷറഫലി, കുരിക്കേശ്​ മാത്യു, സി.വി. പാപ്പച്ചൻ, എം. സുരേഷ്​ തുടങ്ങിയവരും കളിക്കാൻ എത്തിയിരുന്നു. ബൈച്ചുങ്​ ബൂട്ടിയ നേതൃത്വം നൽകുന്ന ഇൗസ്​റ്റ്​ ബംഗാൾ ഇലവനും ​െഎ.എം വിജയൻ ക്യാപ്​റ്റനായ മോഹൻ ബഗാനും തമ്മിലുള്ള ആദ്യ മത്സരം തുടങ്ങാനിരിക്കെയാണ്​ തകർന്നുവീണത്​. ഫയർ ഫോഴ്​സും പൊലീസും നാട്ടുകാരും ചേർന്നാണ്​ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPalakkad Football Gallery
News Summary - Palakkad Football Gallery Collapsed-Kerala News
Next Story