Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാ​ട്​...

പാലക്കാ​ട്​ അഞ്ചുപേർക്ക്​ രോഗമുക്തി; ചികിത്സയിൽ ഇനി ഒരാൾ മാത്രം

text_fields
bookmark_border
പാലക്കാ​ട്​ അഞ്ചുപേർക്ക്​ രോഗമുക്തി; ചികിത്സയിൽ ഇനി ഒരാൾ മാത്രം
cancel

പാലക്കാട്​: ജില്ലയിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന അഞ്ചുപേർ രോഗമുക്തി നേടിയതായി ഡി.എം.ഒ അറിയിച്ചു. മാർച്ച്​ 25 ന്​ രോഗം സ്​ഥിരീകരിച്ച ഒരാളും ഏപ്രിൽ 25ന്​ രോഗം സ്​ഥിരീകരിച്ച ഉത്തർപ്രദേശ്​ സ്വദേശിയും മലപ്പുറം സ്വദേശിയും ഉൾ​െപ്പടെ അഞ്ചുപേരാണ്​ രോഗമുക്തി നേടിയത്​. ഇവരുടെ സാമ്പിൾ പരിശോധനയിൽ തുടർച്ചയായ രണ്ടു​തവണ കോവിഡ്​ നെഗറ്റീവാണെന്ന്​ സ്​ഥിരീകരിച്ചു.

ആശുപത്രി വിട്ട ഇവരോട്​ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. നിലവിൽ ഒരു രോഗി മാത്രമാണ്​ ചികിത്സയിലുള്ളത്​. ഏപ്രിൽ 21 ന്​ രോഗം സ്​ഥിരീകരിച്ച കുഴൽമന്ദം സ്വദേശി മാത്രമാണ്​ ജില്ല ആശുപത്രിയിൽ ചികിത്സയിലുളളത്​.

Show Full Article
TAGS:covid 19 palakkad corona kerala news malayalam news 
News Summary - Palakkad Five Patients Discharged -Kerala news
Next Story