Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ അതീവ...

പാലക്കാട്​ അതീവ ജാഗ്രതയിൽ; എം.പിയും എം.എൽ.എയും ക്വറൻറീനിൽ

text_fields
bookmark_border
പാലക്കാട്​ അതീവ ജാഗ്രതയിൽ; എം.പിയും എം.എൽ.എയും ക്വറൻറീനിൽ
cancel

പാലക്കാട്​: േകാവിഡ്​ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അതീവ്രജാഗ്രതയിൽ പാലക്കാട്​ ജില്ല. ഇന്നലെ മൂന്നു ആരോഗ്യ പ്രവർത്തകർക്ക്​  ഇവിടെ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 

ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ഇതോടെ ജില്ല ആശുപത്രി സൂപ്രണ്ടി​​െൻറ ഓഫിസിലെ 20ൽ അധികം ജീവനക്കാർ നിരീക്ഷണത്തിൽ പോയി​. വി.കെ. ശ്രീകണ്ഠൻ എം.പിയും ഷാഫി പറമ്പിൽ എം.എൽ.എയും നിരീക്ഷണത്തിലാണ്​. മേയ്​ 26ന്​​ കോവിഡ്​ പരിശോധന മെഷീൻ സ്​ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്​ സ്​ഥലം എം.പിയും എം.എൽ.എയും ജില്ല മെഡിക്കൽ ഓഫിസറും ജില്ല ആശുപത്രി സൂപ്രണ്ടും ഉൾപ്പെടെയുള്ളവർ പ​​ങ്കെടുത്ത പരിപാടിയിലുണ്ടായിരുന്ന ചിലർക്ക്​ രോഗം സ്​ഥിരീകരിച്ചിരു​ന്നു​. ഇതോയാണ്​ എം.പിയും എം.എൽ.എയും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോയത്​​. നേരത്തേ ഇവിടത്തെ ഹെഡ്​ നഴ്​സിനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.  

സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​ പാലക്കാടാണ്​. ​നിലവിൽ 22 പേർക്കാണ്​ സമ്പർക്കത്തിലൂടെ ജില്ലയിൽ രോഗം സ്​ഥിരീകരിച്ചത്​. ജില്ലയിൽ വെള്ളിയാഴ്​ച ഒരു തമിഴ്നാട് സ്വദേശിക്ക് ഉൾപ്പെടെ 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ പാലക്കാട്​ കോവിഡ്‌ സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയിൽ ഉള്ളത്. ജില്ല ആശുപത്രി ഒ.പി വിഭാഗത്തി​​െൻറ പ്രവർത്തനം പൂർണമായും മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റാനാണ്​ സാധ്യത. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newsmalayalam newsHealth Workerscovid 19
News Summary - Palakkad District MP, MLA Quarantined -Kerala news
Next Story