മറക്കാനാവില്ല, ഇൗ മാലാഖമാരെ
text_fieldsപാലക്കാട്: നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയിൽ ജീവത്യാഗം ചെയ്ത കോഴിക്കോട് പേരാമ്പ്രയിലെ ലിനി എന്ന ആതുരസേവനത്തിലെ ‘മാലാഖ’ ഇന്നും നൊമ്പരപ്പെടുത്തുന്ന ഓർമയാണ്. നിപ മാറി കോവിഡിലേക്ക് എത്തുമ്പോഴും ഒരുപാട് ലിനിമാർ കണ്ണിമ ചിമ്മാതെ ആശുപത്രികളിൽ രോഗീപരിചരണത്തിൽ വ്യാപൃതരാണ്. മഹാമാരിയെ പ്രതിരോധിക്കാൻ പ്രിയപ്പെട്ട എല്ലാവരുമായി അകലം പാലിച്ച് ഐസൊലേഷൻ വാർഡുകളിൽ അർപ്പണ ബോധത്തോടെ ജോലിചെയ്യുന്ന ആതുര ശുശ്രൂഷകരുടെ സേവനം എത്ര പ്രശംസിച്ചാലും മതിവരില്ല. സ്വന്തം ജീവൻ മറന്നും കുടുംബത്തിൽനിന്നും അകന്നുനിന്നുമാണ് ഇവർ കോവിഡ് രോഗികളെ പരിചരിക്കുന്നത്. പേഴ്സനൽ പ്രൊട്ടക്ഷൻ എക്വിപ്പ്മെൻറ് (പി.പി.ഇ) കിറ്റിെൻറ വീർപ്പുമുട്ടലിൽ മൂന്ന് ഷിഫ്റ്റുകളായി 12 മണിക്കൂറുകളോളം നീളുന്നതാണ് നഴ്സുമാരുടെ ഒാരോ ദിവസവും.
14 ദിവസം തുടർച്ചയായി ഡ്യൂട്ടി എടുത്താൻ തുടർന്നുള്ള 14 ദിവസം നിരീക്ഷണ കേന്ദ്രത്തിൽ കഴിയണം. ഡ്യൂട്ടിയും ക്വാറൻറീനും പൂർത്തിയാക്കി വീടണയുേമ്പാഴേക്കും ഒരു മാസമെടുക്കും. വീടുകളിൽ ഒന്നോ രണ്ടോ ദിവസം തങ്ങിയശേഷം വീണ്ടും െഎസൊലേഷൻ വാർഡിലേക്ക്. പിന്നെയും ഡ്യൂട്ടിയും ക്വാറൻറീനുമായി ഒരുമാസത്തോളം ആശുപത്രിയിൽ.
ഇൗ ഒാട്ടത്തിനിടയിൽ സ്വന്തംകുട്ടികളുടെയും കുടുംബത്തിേൻറയും കാര്യം ഇവർ മാറ്റിവെക്കുന്നു. വൈറസ് വാഹകരെ ജീവിതത്തിലേക്ക് തിരിച്ചുനടത്തുക, ആ ഒരൊറ്റ ദൃഢനിശ്ചയവും ടീം സ്പിരിറ്റുമാണ് ആരോഗ്യപ്രവർത്തകരെ നയിക്കുന്നത്. ദീർഘനാൾ ഉറ്റവരിൽനിന്നും വിട്ടുനിൽക്കേണ്ടിവരുേമ്പാഴുണ്ടാകുന്ന മാനസിക സംഘർഷംപോലും മഹാമാരിക്കെതിരായ േപാരാട്ടത്തിൽ അലിഞ്ഞില്ലാതാകുന്നു. െഎസൊലേഷൻ വാർഡിൽ ഒാരോ രോഗിയെയും നിശ്ചിത ഇടവേളകളിൽ പരിശോധിക്കണം.
സ്രവം, രക്തം എന്നിവ ശേഖരിക്കൽ, നിർദേശിക്കപ്പെട്ട മരുന്ന് നൽകൽ, മുഴുവൻ സമയവും രോഗിയെ നിരീക്ഷിക്കൽ തുടങ്ങിയവയും നഴ്സുമാരുടെ ചുമതലയാണ്. നാല് മണിക്കൂർ മാത്രമേ പി.പി.ഇ കിറ്റിൽ നിൽക്കാനാവു. അതിനാൽ മൂന്ന് തവണകളിലായാണ് ഡോക്ടർമാരും നഴ്സുമാരും ജോലിചെയ്യുന്നത്. ഒരുദിവസം മൂന്നിൽ കൂടുതൽ തവണ ജോലി ചെയ്യുന്നവരുമുണ്ട്.
കഴിഞ്ഞ ഒന്നര മാസത്തിനിടെ കോവിഡ് ബാധിതരായ 13 പേരാണ് രോഗമുക്തി നേടി ജില്ല ആശുപത്രി വിട്ടത്. സാമൂഹിക അകലം പാലിക്കുേമ്പാഴും ദീർഘനാളത്തെ ആശുപത്രി വാസം രോഗികളും ആരോഗ്യപ്രവർത്തകരും തമ്മിൽ ഉണ്ടാകുന്ന മാനസിക അടുപ്പം വളരെ വലുതാണ്. ഡിസ്ചാർജ് ചെയ്ത് യാത്രയയക്കുേമ്പാൾ ഇവർ തമ്മിലുള്ള സ്നേഹാഭിവാദ്യത്തിൽനിന്നുംതന്നെ ഇൗ കടപ്പാടിെൻറ ആഴം അളന്നെടുക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
