േകാവിഡ് സ്ഥിരീകരിച്ചു; ലോറി ഡ്രൈവർ മുങ്ങി
text_fieldsപാലക്കാട്: ജൂൺ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർ ഫലം വന്ന അന്നുതന്നെ ലോറിയുമായി കടന്നു. മധുര സ്വദേശിയായ ഇയാളുടെ സ്രവം മേയ് 31നാണ് ആലത്തൂർ താലൂക്കാശുപത്രിയിൽ പരിശോധനക്കെടുത്തത്. തുടർന്ന് ജില്ല ആശുപത്രിയിൽ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും അഞ്ചിന് പുലർച്ച മുതൽ കാണാതായി. തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സൈബർ സെല്ലും നടത്തിയ അന്വേഷണത്തിലാണ് കേരളം വിട്ടതായി അറിഞ്ഞത്.
പൊലീസ് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലോഡുമായി പോവുകയാണെന്നായിരുന്നു മറുപടി. സൈബർ സെല്ലിെൻറ പരിശോധനയിൽ ഇയാളുടെ മൊബൈൽ ലൊക്കേഷൻ വിശാഖപട്ടണത്തുണ്ടായിരുന്നതായി സൂചനയുണ്ട്. പിന്നീട് ഫോൺ സ്വിച്ച് ഒാഫായതിനാൽ മറ്റു വിവരങ്ങൾ ലഭിച്ചില്ല. ഇയാളെ ബന്ധപ്പെടാൻ ബന്ധപ്പെട്ട ജില്ല കലക്ടർമാർ മുഖാന്തരം പാലക്കാട് ജില്ല ഭരണകൂടം ശ്രമിക്കുന്നുണ്ട്. എന്നാൽ, ഒൗദ്യോഗിക വിശദീകരണം പാലക്കാട് ജില്ല ഭരണകൂടം നൽകിയിട്ടില്ല.
തലപ്പാടി ചെക്പോസ്റ്റിൽ അധ്യാപകർക്ക് ഇനി കോവിഡ് ഡ്യൂട്ടിയില്ല
ചെറുവത്തൂർ: തലപ്പാടി ചെക്പോസ്റ്റിൽ അധ്യാപകർക്ക് ഇനി കോവിഡ് ഡ്യൂട്ടിയില്ല. വെള്ളിയാഴ്ച മുതൽ അധ്യാപകരെ ഒഴിവാക്കി ജില്ല കലക്ടർ ഉത്തരവിറക്കി. അവശ്യസർവിസിൽപെടാത്ത വകുപ്പുകളിലെ ജീവനക്കാരെയാണ് നിയമിക്കുക. പരമാവധി മഞ്ചേശ്വരം താലൂക്കിൽനിന്നുള്ള ജീവനക്കാരെയാണ് നിയമിക്കുക. ഇതുവരെ ഉണ്ടായിരുന്ന മൂന്നു ഷിഫ്റ്റ് രണ്ടാക്കി. ഡ്യൂട്ടി 12 മണിക്കൂർ ആക്കി. കോവിഡ് -19െൻറ ഭാഗമായാണ് അതിർത്തിയായ തലപ്പാടിയിൽ ഹെൽപ് െഡസ്ക്കിൽ അധ്യാപകർ സേവനം ചെയ്തിരുന്നത്.
മൂന്നു മാസമായി ജില്ലയിലെ ഏഴു ഉപജില്ലകളിലെ അധ്യാപകരായിരുന്നു സേവനം. തുടക്കത്തിൽ 30 ഓളം കൗണ്ടറുകൾ പ്രവർത്തിച്ച ഇവിടെ നിലവിൽ 10 കൗണ്ടറുകളേയുള്ളൂ. അന്തർ സംസ്ഥാന വാഹനങ്ങൾ, യാത്രക്കാർ എന്നിവരെ ചെക്ക് ചെയ്ത് ക്വാറൻറീനിലേക്ക് വിടുക എന്നതായിരുന്നു ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
