Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട്: ശശികലക്കൊപ്പം സന്ദീപ് വാര്യരും
text_fieldsbookmark_border
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി ഹിന്ദു െഎക്യവേദി നേതാവ് കെ.പി. ശശികലക്കൊപ്പം പാർട്ടി വക്താവ് സന്ദീപ് വാര്യരുടെ പേരും. ഡിസംബർ അവസാനം സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമർപ്പിച്ച കരടുപട്ടികയിൽ ഈ പേരുമുള്ളതായാണറിയുന്നത്. കഴിഞ്ഞതവണ പാലക്കാട് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായിരുന്ന ശോഭ സുരേന്ദ്രന്റെ പേര് തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിലാണ് പരിഗണിക്കുന്നത്. ഇതോടെ ശോഭ സുരേന്ദ്രൻ പക്ഷം കടുത്ത അതൃപ്തിയിലാണ്.
Next Story

