Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആവേശമായി കൊട്ടിക്കലാശം; പാലക്കാട്ട് ഇനി നിശബ്ദ പ്രചാരണം

text_fields
bookmark_border
ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്
ആവേശമായി കൊട്ടിക്കലാശം; പാലക്കാട്ട് ഇനി നിശബ്ദ പ്രചാരണം
cancel

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പരസ്യ പ്രചാരണത്തിന് പാലക്കാട് ആവേശോജ്വല കൊട്ടിക്കലാശം. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ അണിനിരന്ന വമ്പൻ റോഡ് ഷോയിൽ പാലക്കാട് നഗരം ജനസാഗരമായി. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ മൂന്ന് മുന്നണിയുടെയും മുതിർന്ന നേതാക്കൾ പ്രചാരണ രംഗത്ത് സജീവമായി. ഒരു മാസത്തിലധികം നീണ്ട വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണമാണ് തിങ്കളാഴ്ച സമാപിച്ചത്.

യു.ഡി.എഫിന്‍റെ രാഹുൽ മാങ്കൂട്ടത്തിൽ, എൽ.ഡി.എഫിന്‍റെ പി. സരിൻ, ബി.ജെ.പിയുടെ സി.കൃഷ്ണകുമാർ എന്നിവരാണ് മണ്ഡലത്തിലെ പ്രധാന സ്ഥാനാർഥികൾ. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും പ്രചാരണത്തിനെത്തി. ട്രോളി ബാ​ഗുമായാണ് രാഹുലും പ്രവർത്തകരും കൊട്ടിക്കലാശത്തിനെത്തിയത്.

പി. സരിനൊപ്പം മന്ത്രി എം.ബി. രാജേഷ്, എ.എ. റഹീം, വസീഫ് എന്നിവർ റോഡ് ഷോക്കെത്തി. സി. കൃഷ്ണകുമാറിന് വേണ്ടി ശോഭാ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും പാലക്കാട്ടെത്തി. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച ഫലം പ്രഖ്യാപിക്കും. നേരത്തെ ഈ മാസം 13ന് നിശ്ചയിച്ച വോട്ടെടുപ്പ് പിന്നീട് കൽപ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ 20ലേക്ക് മാറ്റുകയായിരുന്നു.

വൈകിട്ട് 5.45ഓട‌െ മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയതോടെ പ്രവർത്തകർ ആവേശത്തിലായി. ചൊവ്വാഴ്ച മണ്ഡലത്തിൽ നിശബ്ദ പ്രചാരണം നടക്കും. നിരവധി വിവാദങ്ങളും നേതാക്കളുടെ മറുകണ്ടം ചാടലിനും ഉൾപ്പെടെ സാക്ഷ്യം വഹിച്ച ഉപതെരഞ്ഞെടുപ്പിനെ ആവേശത്തോടെയാണ് മുന്നണികൾ കാണുന്നത്. പി.സരിൻ കോൺഗ്രസ് വിട്ട് എൽ.ഡി.എഫിൽ എത്തിയതു മുതൽ സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയതു വരെ തെരഞ്ഞെടുപ്പു കാലത്ത് പാലക്കാട്ടെ കാഴ്ചകളായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palakkad Byelection at its peak on final hour
Next Story