Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് രാഹുൽ; ഏഴാം റൗണ്ടിൽ 1388 വോട്ടിന് മുന്നിൽ

text_fields
bookmark_border
palakkad i8uy88
cancel

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടരവേ പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഏഴാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1388 വോട്ടിനാണ് രാഹുൽ മുന്നിട്ട് നിൽക്കുന്നത്.

വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ, തുടർന്നുള്ള റൗണ്ടുകളിൽ രാഹുൽ മുന്നേറ്റമുണ്ടാക്കി. വീണ്ടും നേരിയ വോട്ടുകൾക്ക് കൃഷ്ണകുമാർ മുന്നിലെത്തി. എന്നാൽ, ഏഴാം റൗണ്ടിൽ കൂടുതൽ വോട്ടുകൾ സ്വന്തമാക്കി രാഹുൽ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

പാലക്കാട് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം ആരംഭിച്ചുകഴിഞ്ഞു. നീല ട്രോളിയുമായി പ്രവർത്തകർ പ്രകടനം നടത്തി. വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ രാഹുലിന് അഭിനന്ദനമറിയിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ഫേസ്ബുക് പോസ്റ്റിട്ടു. 'ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യു.ഡി.എഫ്‌ പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി' -ബൽറാം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palakkad by election 2024 counting updates
Next Story