പാലക്കാട്ട് വൻ തീപിടിത്തം; ട്രാൻസ്ഫോർമറിൽ ഷോർട്ട് സർക്യൂട്ടില്ലെന്ന്
text_fieldsസ്റ്റേഡിയം ബൈപാസിലെ ഒാപ്പൺ ഗ്രിൽ റസ്റ്റാറൻറിൽ തീപടർന്നപ്പോൾ
പാലക്കാട്: തീപിടിത്തത്തിെൻറ യഥാർഥ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ജില്ല ഫയർ ഒാഫിസർ അരുൺ ഭാസ്കർ 'മാധ്യമ'ത്തോട് പറഞ്ഞു. സമീപത്തെ വൈദ്യുതി വകുപ്പിെൻറ ട്രാൻസ്ഫോർമറിൽ ഷോർട്ട് സർക്യൂട്ടുണ്ടായി തീപടർന്നതാകാൻ സാധ്യതയില്ല.
തീപിടിത്തത്തിന് കാരണമായതെന്തെന്ന് വ്യക്തമാകാൻ കൂടുതൽ പരിശോധന ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് വിദഗ്ധ സംഘവും ഫയർഫോഴ്സും സംയുക്തമായി നടത്തിയ പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതായി കണ്ടെത്താനായിട്ടില്ല. പ്രവർത്തിക്കുന്നതിനിടെ ചൂടായ ഫാനിൽനിന്ന് തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. പഴക്കമുള്ള കെട്ടിടങ്ങൾ പുതുക്കി ഹോട്ടലാക്കി മാറ്റുകയായിരുന്നുവെന്ന് അരുൺ ഭാസ്കർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

