Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് ആദ്യ റൗണ്ടിൽ മുന്നിൽ ബി.ജെ.പി, രണ്ടാം റൗണ്ടിൽ യു.ഡി.എഫ്

text_fields
bookmark_border
രണ്ട് റൗണ്ട് പിന്നിട്ടപ്പോൾ സി. കൃഷ്ണകുമാറിന്‍റെ ലീഡ് 858
rahu krishnakumar sarin 98789
cancel

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പാലക്കാട് ആദ്യ റൗണ്ടിൽ മുന്നിലെത്തിയത് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ. എന്നാൽ, രണ്ടാം റൗണ്ടിൽ നേട്ടമുണ്ടാക്കിയ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കൃഷ്ണകുമാറിന്‍റെ ലീഡ് ഗണ്യമായി കുറച്ചു.

ആദ്യ റൗണ്ടിൽ 1016 വോട്ടിന്‍റെ ലീഡാണ് കൃഷ്ണകുമാർ നേടിയത്. എന്നാൽ, ഇത് 2021ൽ ആദ്യ റൗണ്ടിൽ നേടിയതിനെക്കാൾ 700 വോട്ട് കുറവാണ്. രണ്ടാം റൗണ്ടിൽ യു.ഡി.എഫിന്‍റെ കുതിപ്പാണ് കണ്ടത്. ഇതോടെ സി. കൃഷ്ണകുമാറിന്‍റെ ലീഡ് 858 ആയി കുറഞ്ഞു.

രണ്ട് റൗണ്ടിലുമായി ബി.ജെ.പിക്ക് 7569 വോട്ടും യു.ഡി.എഫിന് 6711 വോട്ടും എൽ.ഡി.എഫിന് 4121 വോട്ടുമാണ് ലഭിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palakkad assembly by election 2024 updates
Next Story