6 വർഷം ഒരു രൂപ പോലും വാടക നൽകിയില്ല; പാലക്കാട് വനിതാ പൊലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ
text_fieldsപാലക്കാട്: വാടക കുടിശ്ശിക വരുത്തിയ വനിതാ പൊലീസ് സ്റ്റേഷന് നഗര സഭ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി. മൂന്ന് ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. 6 വർഷമായി വാടക നൽകുന്നില്ലെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
31 ലക്ഷം രൂപയാണ് വാടകയിനത്തിൽ നഗരസഭക്ക് നൽകാനുള്ളത്. സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച് നാളിതുവരെ ഒരു രൂപപോലും വാടക നൽകിയിട്ടില്ലെന്നാണ് ആരോപണം. നോട്ടീസ് ലഭിച്ചതിന്‍റെ പശ്ചാത്തലത്തിൽ 6 മാസം കൂടി സാവകാശം നൽകണമെന്ന് എസ്.പി ആവശ്യപ്പെട്ടു.
പരാതി എഴുതി നൽകിയാൽ സാവകാശം അനുവദിക്കാമെന്നും എന്നിട്ടും കുടിശ്ശിക അടച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും നഗര സഭ വ്യക്തമാക്കി. നിലവിൽ ഒട്ടേറെ സ്ഥാപനങ്ങൾ ഇത്തരത്തിൽ കുടിശ്ശിക വരുത്തിയത് നഗരസഭയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

