Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാ നഗരസഭയിലെ തല്ല്​:...

പാലാ നഗരസഭയിലെ തല്ല്​: അമർഷം പുകയുന്നു

text_fields
bookmark_border
പാലാ നഗരസഭയിലെ തല്ല്​: അമർഷം പുകയുന്നു
cancel

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍ക്കെ പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​-​സി.​പി.​എം കൗ​ൺ​സി​ല​ർ​മാ​ർ ത​മ്മി​ൽ​ത്ത​ല്ലി​യ സം​ഭ​വ​ത്തി​ൽ ഇ​രു​പാ​ർ​ട്ടി​യി​ലും അ​മ​ർ​ഷം പു​ക​യു​ന്നു. കൗ​ൺ​സി​ല​ർ​മാ​രു​ടെ ത​മ്മി​ൽ​ത്ത​ല്ല്​ ആ​സൂ​ത്രി​ത നാ​ട​ക​മാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്​.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​പോ​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യം നേ​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ ഇ​രു​പാ​ർ​ട്ടി​യും മു​ന്നോ​ട്ടു​പോ​കു​​ന്ന​തി​നി​ടെ​യാ​ണ്​​ ന​ഗ​ര​സ​ഭ​യി​ൽ ഇ​രു​പാ​ർ​ട്ടി​യു​ടെ​യും ര​ണ്ട്​ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ ത​മ്മി​ൽ​ത്ത​ല്ലി​യ​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ സം​ഭ​​വ​ത്തെ നി​സ്സാ​ര​വ​ത്​​ക​രി​ക്കാ​ൻ ഇ​രു​പാ​ർ​ട്ടി​യു​ടെ​യും ജി​ല്ല-​സം​സ്ഥാ​ന നേ​താ​ക്ക​ൾ ത​യാ​റ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യും​വ​രെ മൗ​നം​പാ​ലി​ക്കാ​നും ശേ​ഷം ശ​ക്ത​മാ​യ ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങാ​നും സി.​പി.​എം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ ഇ​രു​പാ​ർ​ട്ടി​യും അ​പ​ല​പി​ക്കു​ക​യും അ​ടി​യ​ന്ത​ര യോ​ഗം ഇ​രു​വ​രെ​യും താ​ക്കീ​തും ചെ​യ്​​തെ​ങ്കി​ലും സി.​പി.​എം-​കേ​ര​ള കോ​ൺ​ഗ്ര​സ്​ ബ​ന്ധം വ​ഷ​ളാ​കു​ന്ന നി​ല​യി​ലേ​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്. കേ​ര​ള കോ​ൺ​ഗ്ര​സി​െൻറ ഇ​ട​തു​ബ​ന്ധ​ത്തെ ഇ​പ്പോ​ഴും ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യാ​റാ​കാ​ത്ത​വ​ർ പാ​ലാ​യി​ൽ നി​ര​വ​ധി​യു​ണ്ടെ​ന്ന​തി​െൻറ വ്യ​ക്ത​മാ​യ സൂ​ച​ന​കൂ​ടി​യാ​യി സം​ഭ​വം വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്.

കേ​ര​ള കോ​ൺ​ഗ്ര​സ്​-​സി.​പി.​എം സ​മ​വാ​ക്യ​ത്തി​െൻറ പ​രീ​ക്ഷ​ണ​ശാ​ല​കൂ​ടി​യാ​ണ്​ പാ​ലാ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ്​ കെ. ​മാ​ണി ശ​ക്ത​മാ​യ മ​ത്സ​ര​ത്തെ​ നേ​രി​ടു​െ​ന്ന​ന്ന്​ അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ ചി​ല​ർ ക​രു​നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു.

അ​തേ​സ​മ​യം, എ​ല്‍.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം മു​ത​ലെ​ടു​ക്കാ​ൻ യു.​ഡി.​എ​ഫ് ക്യാ​മ്പ് സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ന്ന് പ​റ​യു​മ്പോ​ഴും അ​ണി​ക​ളു​ടെ അ​തൃ​പ്തി ആ​ളി​ക്ക​ത്തി​ക്കാ​നു​ള്ള നീ​ക്ക​വും യു.​ഡി.​എ​ഫ് ന​ട​ത്തു​ന്നു​ണ്ട്.

ജോ​സ്​ കെ. ​മാ​ണി​ക്കു​വേ​ണ്ടി ഇ​ട​തു​മു​ന്ന​ണി മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​​മ​െ​ല്ല​ന്ന്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തെ​േ​പാ​ലും ആ​ശ​ങ്ക​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രും നി​ര​വ​ധി​യു​ണ്ട്. ത​മ്മി​ൽ​ത്ത​ല്ലി​യ​വ​ർ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ സ്വാ​ധീ​ന​മു​ള്ള നേ​താ​ക്ക​ളാ​ണ്. അ​തി​നാ​ൽ തു​ട​ർ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത നേ​തൃ​ത്വം ത​ള്ളു​ന്നി​ല്ല.

കേ​ര​ള കോ​ൺ​ഗ്ര​സ്​ വി​രു​ദ്ധ​വി​കാ​രം സി.​പി.​എം അ​ണി​ക​ള്‍ക്കി​ട​യി​ല്‍ ആ​ളി​ക്ക​ത്തി​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണി സി. ​കാ​പ്പ​നെ പി​ന്തു​ണ​ച്ച വ​ലി​യൊ​രു വി​ഭാ​ഗം ഇ​പ്പോ​ൾ ജോ​സ്​ കെ. ​മാ​ണി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ടും പ​ര​സ്യ​മാ​ക്കു​ന്നു​ണ്ട്​്.

ജോസ്​ െക. മാണിക്കെതിരെ പാലായിൽ പോസ്​റ്റർ

കോട്ടയം: പാലായിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി കൂടിയായ ജോസ്​ കെ. മാണിക്കെതിരെ പോസ്​റ്ററുകൾ. ജോസ് കെ. മാണി കുലംകുത്തി ആണെന്ന് പോസ്​റ്ററിൽ പറയുന്നു. സേവ് സി.പി.എം ഫോറം എന്ന പേരിലാണ് നഗരത്തിൽ ചിലയിടങ്ങളിൽ പോസ്​റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

നഗരത്തിലും പള്ളികൾക്ക്​ മുന്നിലും പോസ്​റ്ററുകള്‍ പതിച്ചിട്ടുണ്ട്​. ഇവ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ മാറ്റി.

പാലാ നഗരസഭയിലെ തമ്മിലടി വ്യക്തിപരമാണെന്നും ഇതിനെ മറ്റു തലത്തിൽ ചിത്രീകരിക്കരുതെന്നും ജോസ്​ കെ. മാണി പ്രതികരിച്ചു. എല്ലാ പ്രശ്നങ്ങളും ബുധനാ​ഴ്​ച വൈകീട്ട്​ നടത്തിയ ചർച്ചയിലൂടെ പരിഹരിച്ചെന്നും തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്നും പാലായിൽ സി.പി.എമ്മും കേരള കോൺഗ്രസും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇരുപാർട്ടിയും തമ്മിലെ അസ്വാരസ്യം ആശങ്ക സൃഷ്​ടിച്ചെന്ന്​ നേതാക്കൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palamunicipalitycpmjosekmani
News Summary - Pala municipality fight
Next Story