വോട്ടെടുപ്പ് ദിനത്തിലും തമ്മിലടിച്ച് ജോസ്-ജോസഫ് വിഭാഗങ്ങൾ
text_fieldsകോട്ടയം: ഉപതെരഞ്ഞെടുപ്പ് ദിനത്തിലും കേരള കോൺഗ്രസിൽ ജോസ്-ജോസഫ് വിഭാഗങ്ങളുടെ തമ്മിലടി. യു.ഡി.എഫ് നേതാക്കള ുടെ സാന്നിധ്യത്തിൽ തയാറാക്കിയ എല്ലാ ഒത്തുതീർപ്പ് വ്യവസ്ഥകളും ലംഘിച്ചുള്ള പ്രവർത്തനങ്ങളാണ് ജോസഫ് വിഭാഗ ം നേതാക്കൾ തെരഞ്ഞെടുപ്പ് ദിനത്തിൽ നടത്തിയതെന്ന് ജോസ് വിഭാഗം നേതാക്കൾ ആരോപിച്ചു.
ജോസഫ് വിഭാഗം നേതാക ്കൾക്കെതിരെ ജോസ് പക്ഷം യു.ഡി.എഫ് നേതൃത്വത്തിന് പരാതി നൽകി. ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്ക െട്ടായി നിന്നിട്ടില്ലെന്ന് ജോസഫ് പക്ഷത്തെ ജോയ് എബ്രഹാം വോട്ട് രേഖപ്പെടുത്തിയ ശേഷം ആരോപിച്ചതാണ് മറുപക്ഷത്തെ ചൊടിപ്പിച്ചത്. ‘മാണി സാറിന് കുശാഗ്രബുദ്ധിയായിരുന്നു-തന്ത്രശാലിയുമായിരുന്നു. എന്നാൽ, മറ്റ് ചിലർക്ക് കുടിലബുദ്ധിയും കുതന്ത്രങ്ങളുമേയുള്ളൂ, നേതാക്കൾ പക്വതയില്ലാത്തവരും’. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും ജോയ് എബ്രഹാം കുറ്റെപ്പടുത്തി.
ഇതോടെ നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ദിവസംതന്നെ ഇത്തരമൊരു പ്രസ്താവന വന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ജോസ് വിഭാഗം യു.ഡി.എഫിന് പരാതി നൽകിയതോടെ ഉമ്മൻ ചാണ്ടി ഇടപെട്ടു. യു.ഡി.എഫ് നേതാക്കൾ പി.ജെ. ജോസഫിനെ പ്രതിഷേധവും അറിയിച്ചു. ഇതോടെ പ്രസ്താവന ലഘൂകരിച്ച് ജോസഫ് പക്ഷത്തെ മോൻസ് ജോസഫ് മാധ്യമപ്രവർത്തകരെ കണ്ടു. വോട്ടെടുപ്പ് ദിനത്തിലെ അനാവശ്യ പ്രസ്താവന ഗൗരവമായി കാണുന്നുവെന്നും യു.ഡി.എഫ് നേതൃത്വം ഇടപെടട്ടേയെന്നും ജോസ് കെ. മാണിയും വ്യക്തമാക്കി. കെ.എം. മാണിയുടെ പിന്തുടർച്ചാവകാശം ഒരു കുടുംബത്തിനല്ല, കേരള കോൺഗ്രസ് പാർട്ടിക്കാണെന്നും ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം അതിെൻറ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കിയ ജോയ് എബ്രഹാം പാലായിൽ ഒന്നിച്ചുള്ള പ്രവർത്തനം ഉണ്ടായോയെന്ന് പറയേണ്ടത് കോൺഗ്രസാണെന്നും വ്യക്തമാക്കിയിരുന്നു. തങ്ങൾ യു.ഡി.എഫ് വിടുന്ന പ്രശ്നമില്ലെന്നും ജോയ് എബ്രഹാം പറയുന്നു.
യു.ഡി.എഫിലെ യഥാർഥ ഘടകകക്ഷി പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസാണ്. അതിന് ജോസ് കെ. മാണി വിഭാഗത്തിെൻറ അംഗീകാരമൊന്നും ജോസഫിന് വേണ്ട. പാർട്ടിയിലെ ബഹുഭൂരിപക്ഷവും ജോസഫിനൊപ്പമാണെന്നും ജോയ് എബ്രഹാം കൂട്ടിച്ചേർത്തു. പ്രചാരണം തീരുംവരെ യു.ഡി.എഫ് ഒറ്റക്കെട്ടായിരുന്നെന്നും വോട്ട് ചെയ്ത് വരുംവഴി കാമറ െവച്ചുനീട്ടിയപ്പോൾ എന്തെങ്കിലും പറഞ്ഞതാകുമെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
