Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിഷയെങ്കിൽ രണ്ടില നൽകില്ലെന്ന് ജോസഫ് വിഭാഗം

text_fields
bookmark_border
നിഷയെങ്കിൽ രണ്ടില നൽകില്ലെന്ന് ജോസഫ് വിഭാഗം
cancel

തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പിലെ കേരളാ കോൺഗ്രസ് എം സ്ഥാനാർഥി നിഷ ജോസ് എങ്കിൽ രണ്ടില ചിഹ്നം നൽകേണ്ടെന്ന് ജോസഫ് വിഭാഗം. പാർട്ടി അംഗത്വമുള്ളവർക്ക് മുൻഗണന നൽകണമെന്നും ജോസഫ് വിഭാഗം നിലപാട് സ്വീകരിച്ചു.

തൊടുപുഴയിൽ ചേർന്ന ജോസഫ് വിഭാഗത്തിന്‍റെ അടിയന്തര നേതൃ യോഗത്തിലാണ് തീരുമാനമെടുത്തത്. നിഷയുടെ സ്ഥാനാർഥിത്വത്തെ പിന്തുണക്കേണ്ടെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

അതേസമയം, പാലായിൽ പൊതു സ്വീകര്യനായ സ്ഥാനാർഥി വേണമെന്ന് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് വ്യക്തമാക്കി. യു.ഡി.എഫ് യോഗത്തിലെ അഭിപ്രായവും ഇതാണ്. ഒരു പേരിലേക്ക് അന്തിമ തീരുമാനം എത്തിയിട്ടില്ലെന്നും ജോസഫ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pala by election PJ Joseph -Kerala News
Next Story