Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2019 5:01 AM GMT Updated On
date_range 3 Sep 2019 5:09 AM GMTചിഹ്നം അനുവദിക്കേണ്ടത് താനെന്ന് പി.ജെ ജോസഫ്
text_fieldsbookmark_border
പാലാ: കേരളാ കോൺഗ്രസ് എം ഭരണഘടന പ്രകാരം ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നൽകിയ വിശദീകരണ കത്തിലാണ് ജോസഫ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിരുന്നു.
പാലായിൽ ചിഹ്നത്തിന് പ്രസക്തയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പ്രതികരിച്ചു. എഴുത്തും വായനയും അറിയാത്തവർക്കുള്ള ഉപാധിയായിരുന്നു ചിഹ്നം. കേരളാ കോൺഗ്രസിന്റെ ചിഹ്നം നേരത്തെയും മാറിയിട്ടുണ്ട്. ചിഹ്നം സംബന്ധിച്ച തീരുമാനം യു.ഡി.എഫിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പാർട്ടി ചിഹ്നത്തിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്നും ജോസ് ടോം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story