Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ്​ വിജയം...

എൽ.ഡി.എഫ്​ വിജയം യു.ഡി.എഫ്​ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു -കോടിയേരി

text_fields
bookmark_border
kodiyeri
cancel

തിരുവനന്തപുരം: യു.ഡി.എഫി​​െൻറ തകർച്ചയുടെ ആഴം വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ്​ ഫലമാണ്​ പാലായിലേതെന്ന്​ സി.പി.എ ം സംസ്ഥാന ​െസക്രട്ടറി കോട​ിയേരി ബാലകൃഷ്​ണൻ. എൽ.ഡി.എഫ്​ സർക്കാറി​​െൻറ പ്രവർത്തനത്തിന്​ കൂടുതൽ ഉൗർജം നൽകുന്ന ഫ ലമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനങ്ങൾ എങ്ങനെയാണ്​ ചിന്തിക്കുന്നതെന്ന​​്​ പലപ്പോഴും നട ത്തുന്ന വിശകലനങ്ങൾ തെറ്റാണെന്നും ഇൗ ഫലം തെളിയിച്ചു​. യു.ഡി.എഫി​​െൻറ വൻ തോക്കുകൾ ദിവസങ്ങളോളം പാലാ കേന്ദ്രീകരിച്ച്​ പ്രവർത്തിച്ച തെരഞ്ഞെടുപ്പായിരുന്നിത്​. ഇൗ വൻനിരയുടെ പ്രകടനത്തെയും ബി.ജെ.പിയിൽനിന്ന്​ വോട്ട്​ വിലയ്​ക്ക്​ വാങ്ങിയിട്ടും ഇത്തവണ യു.ഡി.എഫിന്​ രക്ഷപ്പെടാൻ കഴിഞ്ഞില്ല.

എസ്​.എൻ.ഡി.പിയുടെ സഹായം എൽ.ഡി.എഫ്​ വിജയത്തിന്​ സഹായകമായിട്ടുണ്ട്​. ബി.ഡി.ജെ.എസ്​ എന്ന നിലയിൽ പാലായിൽ വോട്ട്​ എൻ.ഡി.എക്കാണ്​ ലഭിച്ചത്​. പക്ഷേ, എസ്​.എൻ.ഡി.പിയുടെ പിന്തുണ എൽ.ഡി.എഫിനുണ്ടായിരുന്നു. എസ്​.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരസ്യമായി തന്നെ എൽ.ഡി.എഫ്​ അനുകൂല നിലപാട്​ സ്വീകരിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ സാഹചര്യത്തിൽ ഒാരോ ഘടകകക്ഷിയുമാണ്​ മന്ത്രിമാരെ തീരുമാനിക്കുന്നതെന്ന്​ മാണി സി. കാപ്പൻ മന്ത്രിയാകുമോ എന്ന ചോദ്യത്തിനോട്​ അദ്ദേഹം പ്രതികരിച്ചു.

അത്തരം കാര്യമൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട ഘട്ടമല്ല. സ്ഥാനാർഥിതന്നെ യു.ഡി.എഫിന്​ വോട്ടുകച്ചവടം ചെയ്​തിട്ടുണ്ടെന്ന്​ ബി.ജെ.പി മണ്ഡലം പ്രസിഡൻറാണ്​ പറഞ്ഞത്​. ഇൗ സ്ഥാനാർഥിയെ നിർത്തിയതുതന്നെ ബി.ജെ.പി-യു.ഡി.എഫ്​ ധാരണ പ്രകാരമായിരുന്നു. ​േകരള കോൺഗ്രസിൽ ആരുടെ വോട്ടാണ്​ പോയതെന്ന്​ ജോസ്​ കെ. മാണി, പി.ജെ. ജോസഫ്​ വിഭാഗങ്ങൾ ​കണ്ടുപിടിക്ക​െട്ട. യു.ഡി.എഫിന്​ ഇന്നത്തെ നിലയിൽ തുടരാൻ കഴിയാത്ത അവസ്ഥ വരും ദിവസങ്ങളിൽ ഉണ്ടാവും​. ഇൗ ജനവിധി പൂർണമായും സർക്കാർ അനുകൂലമാണ്​. സർക്കാർ പ്രവർത്തനം വിലയിരുത്തണമെന്ന്​ മുഖ്യമന്ത്രിതന്നെ ആവശ്യപ്പെട്ടിരുന്നു -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyerikerala newsPala by Election
News Summary - pala by election kodiyeri response -kerala news
Next Story