You are here
യു.ഡി.എഫിലെ വിള്ളൽ മുതലെടുക്കാമെന്നത് സി.പി.എം വ്യാമോഹം –ഉമ്മൻ ചാണ്ടി
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ വിള്ളൽ മുതലെടുക്കാമെന്ന വ്യാമോഹം സി.പി.എമ്മിന് വേണ്ടെന്ന് ഉമ്മൻ ചാണ്ടി. പാലായിൽ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി ജോസ് േടാമിെൻറ വാഹന പര്യടനം െകാഴുവനാൽ പഞ്ചായത്തിലെ മേവടയിൽ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണനേട്ടം കൊണ്ട് പാലായിൽ ജയിക്കാമെന്ന വിശ്വാസം ഇടതുമുന്നണിക്ക് ഇല്ല. അതാണ് എതിരാളികൾക്ക് പിഴവുകൾ പറ്റുന്നോയെന്ന് നോക്കാൻ കാരണം. പിണറായിക്ക് അവകാശപ്പെടാൻ വികസന നേട്ടങ്ങളില്ല. വിഴിഞ്ഞം തുറമുഖ നിർമാണം മൂന്നിലൊന്ന് പോലും പൂർത്തിയായിട്ടില്ല. വിശ്വാസികളെ വഞ്ചിച്ച സർക്കാറാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.