Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിഹ്നം ലഭിക്കാൻ...

ചിഹ്നം ലഭിക്കാൻ നിയമനടപടികളുമായി മുന്നോട്ട്​ പോകും -ജോസ്​ കെ. മാണി

text_fields
bookmark_border
ചിഹ്നം ലഭിക്കാൻ നിയമനടപടികളുമായി മുന്നോട്ട്​ പോകും -ജോസ്​ കെ. മാണി
cancel

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ​​യു.ഡി.എഫ്​ സ്ഥാനാർഥി ജോസ്​ ടോമിന്​ രണ്ടില ചിഹ്നം നിഷേധിച്ച പി.ജെ ജോസഫി​​​െൻറ നിലപാട്​ വേദനാജനകമെന്ന്​ ജോസ്​ കെ.മാണി. 32 വർഷമായി രണ്ടില ചിഹ്നത്തിലാണ്​ പാലായിലെ ജനങ്ങൾ കെ.എം മാണിക്ക്​ വോട്ട്​ നൽകിയത്. രണ്ടില ചിഹ്നവുമായി കേരള കോൺഗ്രസിനും ഇവിടുത്തെ ജനങ്ങൾക്കും​ ആത്​മ ബന്ധമുണ്ട്​. അത്​ നിഷേധിച്ചത്​ വേദനാജനകമാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ജോസ്​ കെ.മാണി പറഞ്ഞു.

യു.ഡി.എഫ്​ നേതാക്കളായ രമേശ്​ ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നി ബെഹ്​നാൻ, കുഞ്ഞാലികുട്ടി എന്നിവരെല്ലാം ചിഹ്നം നൽകണമെന്ന്​ പി.ജെ ജോസഫിനോട്​ ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ്​ കൂട്ടായ ചർച്ചയിലൂടെയാണ്​ സ്ഥാനാർഥി നിർണയം നടത്തിയത്​. അത്​ പി.ജെ ജോസഫിനെ അറിയിക്കുന്നതോടൊപ്പം ചിഹ്നത്തി​​​െൻറ കാര്യവും ഉന്നയിച്ചതാണ്​. എന്നാൽ ഇത്​ പി.ജെ ജോസഫ്​ നിഷേധിക്കുകയാണുണ്ടായതെന്നും ജോസ്​ കെ.മാണി പറഞ്ഞു.

മാണി സാർ എന്ന ചിഹ്നം പാലായിലെ ജനങ്ങളുടെ മനസിലുണ്ട്​. അതിനാൽ മറ്റൊരു തരത്തിലുള്ള ആശങ്കയുമില്ല. ജോസ്​ ടോം കേരള കോൺഗ്രസ്​ സ്ഥാനാർഥിയായും സ്വതന്ത്രനായും പത്രിക നൽകുമെന്നും ജോസ്​ കെ.മാണി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressjose k manikerala newsPala by Election
News Summary - Pala by election - Kerala Congress - Jose K Mani- Kerala news
Next Story