Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പാലാ വിട്ടുകൊടുക്കില്ല, സീറ്റ്​ ആവശ്യപ്പെടാൻ ജോസ്​ കെ. മാണിക്ക്​ അവകാശമില്ല -മാണി സി. കാപ്പൻ
cancel
Homechevron_rightNewschevron_rightKeralachevron_rightപാലാ...

പാലാ വിട്ടുകൊടുക്കില്ല, സീറ്റ്​ ആവശ്യപ്പെടാൻ ജോസ്​ കെ. മാണിക്ക്​ അവകാശമില്ല -മാണി സി. കാപ്പൻ

text_fields
bookmark_border

കോട്ടയം: പാലാ നിയമസഭ സീറ്റ്​ വിട്ടുകൊടുക്കുന്ന പ്രശ്​നമില്ലെന്ന്​ മാണി സി. കാപ്പൻ എം.എൽ.എ. ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ട എന്നാണ് എൻ.സി.പി​ ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം​. എന്ത്​ തീരുമാനം എടുത്താലും പാർട്ടി ഒറ്റക്കെട്ടായിരിക്കും.

പാലായിലെ വിജയം​ ഇടതുപക്ഷ ജനാധിപത്യ മുന്നണി യുദ്ധം ചെയ്​ത്​ നേടിയതാണ്​​. പാലാ സീറ്റ്​ ആവശ്യപ്പെടാൻ ജോസ്​ കെ. മാണിക്ക്​ അവകാശമില്ല. എൽ.ഡി.എഫ്​ പ്രവർത്തകരും ഇക്കാര്യം സമ്മതിക്കില്ല.

സീറ്റ്​ വിട്ടുകൊടുക്കണമെന്ന്​ എൽ.ഡി.എഫ്​ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫിന്‍റെ ഭാഗമാകുന്ന കാര്യവും ചർച്ച ചെയ്​തിട്ടില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു. അതേസമയം എൻ.സി.പിയെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ കാര്യമായ പരിഗണന നൽകിയിട്ടി​​ല്ലെന്ന്​ അദ്ദേഹം ആരോപിച്ചു. പലയിടത്തും ചർച്ച പോലും നടന്നില്ല. ഈ വിഷയം അടുത്ത യോഗത്തിൽ ഉന്നയിക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണി വിഭാഗത്തിന്​ നൽകാൻ സി.പി.എം-സി.പി.ഐ ധാരണയായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന്​ പിന്നാലെയാണ്​ മാണി സി. കാപ്പന്‍റെ പ്രതികരണം. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടുമെന്നായിരുന്നു റിപ്പോർട്ട്​.

ഏറെക്കാലം ​കെ.എം. മാണി സ്വന്തമാക്കിയ പാലാ സീറ്റ്​ കേരള കോൺഗ്രസ്​ ജോസ്​ കെ. മാണി വിഭാഗത്തിന്‍റെ അഭിമാന മണ്ഡലമാണ്. ഈ സീറ്റ്​ ലഭിക്കും എന്ന ധാരണയുടെ പുറത്താണ് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നത്​.

പാലാ സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ പിന്നെ മുന്നണിക്കൊപ്പം നില്‍ക്കേണ്ടതില്ലെന്നാണ്​ എൻ.സി.പിയിലെ ഒരു വിഭാഗത്തിന്‍റെ തീരുമാനം. പാലായിലെ യു.ഡി.എഫ്​ സ്ഥാനാർഥി മാണി. സി കാപ്പനായിരിക്കുമെന്ന വിധത്തിലുള്ള ചില സൂചനകൾ കഴിഞ്ഞ ദിവസം പി.ജെ. ജോസഫും നല്‍കിയിരുന്നു.

അതേസമയം, പാലാ സീറ്റിന്‍റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്ന്​ മന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചു. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാർട്ടിയുടെ ഭാഗത്തുനിന്ന്​ ഉണ്ടാകില്ല. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്പോൾ ചെറിയ നഷ്ടങ്ങൾ പാർട്ടികൾക്കുണ്ടാകും. അത് സ്വാഭാവികമാണെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congresspalancpmani c kappan
Next Story