Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2021 10:41 AM GMT Updated On
date_range 1 Oct 2021 10:41 AM GMTവിദ്യാർഥിനിയുടെ കൊലപാതകം ആസൂത്രിതമെന്ന് കോളജ് പ്രിൻസിപ്പൽ
text_fieldsbookmark_border
കോട്ടയം: വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പാലാ സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. ജയിംസ് ജോൺ മംഗലത്ത്. കോവിഡിനെ തുടർന്ന് ക്ലാസില്ലാത്തതിനാൽ രണ്ടു വർഷമായി വിദ്യാർഥികൾ കാമ്പസിൽ വരാറില്ല. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുള്ളതായി കോളജിന് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരൻ വിളിച്ചറിയിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. ഇരുവരും കോഴ്‌സ് കഴിഞ്ഞവരാണ്. പരീക്ഷക്കായി എത്തിയപ്പോഴാണ് കൊലപാതകം നടന്നതെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.
പരീക്ഷയെഴുതാനെത്തിയ നിധിന മോളെ കാമ്പസിനകത്തുവെച്ചാണ് സഹപാഠി അഭിഷേക് വെട്ടി വീഴ്ത്തിയത്. ബി വോക് ഫുഡ് ടെക്‌നോളജി മൂന്നാം വർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട നിധിന. പ്രതിയായ സഹപാഠി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story