Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാ സീറ്റിലെ...

പാലാ സീറ്റിലെ സ്ഥാനാർഥി; യു.ഡി.എഫിൽ സ്ഥാനാർഥിനിർണയ ചര്‍ച്ച വഴിമുട്ടി

text_fields
bookmark_border
പാലാ സീറ്റിലെ സ്ഥാനാർഥി; യു.ഡി.എഫിൽ സ്ഥാനാർഥിനിർണയ ചര്‍ച്ച വഴിമുട്ടി
cancel

തിരുവനന്തപുരം: കേരള കോൺഗ്രസിലെ പി.ജെ. ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കം കാരണം പാലാ സീറ്റിലെ സ്ഥ ാനാർഥി നിർണയ ചര്‍ച്ചകള്‍ യു.ഡി.എഫിൽ വഴിമുട്ടി. പരസ്​പരം ചർച്ച ചെയ്​ത്​ മൂന്നുദിവസത്തിനകം തീരുമാനം എടുക്കണമെന ്ന്​ ഇരുവിഭാഗത്തോടും കോൺഗ്രസ്​ ആവശ്യപ്പെട്ടു. വിശദമായ ചർച്ച നടന്നില്ലെങ്കിലും സീറ്റ്​ കേരള കോൺഗ്രസിനുതന ്നെ നൽകാൻ തിങ്കളാഴ്​ച ചേർന്ന യു.ഡി.എഫ്​ യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം വാർത്തസമ്മേളനത്തിൽ പ്രതിപക്ഷ നേത ാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുകയും ചെയ്​തു.

സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെ യോഗത്തിൽ ആരും എത ിര്‍ത്തില്ലെങ്കിലും അവർക്കിടയിലെ തര്‍ക്കം ഉപതെരഞ്ഞെടുപ്പിനെ ബാധിക്കാന്‍ പാടില്ലെന്ന നിർദേശം മുസ്​ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികള്‍ മുന്നോട്ടു​െവച്ചു. വേണ്ടിവന്നാല്‍ ഇരുവിഭാഗങ്ങൾക്കും അന്ത്യശാസനം നല്‍കാൻ കോണ്‍ഗ്രസ ് തയാറാകണമെന്നും ഉഭയകക്ഷി ചർച്ചകളിൽ ചില ഘടകകക്ഷികൾ ആവശ്യപ്പെട്ടു. ഇതുകൂടി പരിഗണിച്ചാണ്​​ ചർച്ചയിലൂടെ തീരുമാ നമെടുക്കാൻ ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങളോട്​ കോൺഗ്രസ്​ നേതൃത്വം ആവശ്യപ്പെട്ടത്​. മൂന്ന് ദിവസത്തിനകം തീരുമാ നം എടുക്കാനാണ് നിർദേശം.

പാലാ സീറ്റ്​ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. സീറ്റ്​ ജോസ്​ കെ. മാണി പക്ഷത്തിന്​ നൽകുന്നതിനോട്​ ജോസഫിനും കാര്യമായ എതിർപ്പി​ല്ല. എന്നാൽ, ഉഭയകക്ഷി ചര്‍ച്ചയില്‍ അവർ ഇക്കാര്യം വ്യക്തമാക്കിയില്ല. സ്ഥാനാർഥിയെയും ചിഹ്നം അനുവദിക്കുന്നതിനെയും സംബന്ധിച്ചാണ്​ ജോസഫ്​-ജോസ് കെ. മാണി വിഭാഗങ്ങള്‍ തമ്മിലുള്ള പ്രധാന തര്‍ക്കം. വിജയസാധ്യതയുള്ള സ്ഥാനാർഥി വേണമെന്ന നിലപാടാണ് ചര്‍ച്ചയില്‍ ജോസഫ്പക്ഷം സ്വീകരിച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തി​നും ചിഹ്നം അനുവദിക്കുന്നതിനുമുള്ള അവകാശം തങ്ങള്‍ക്കാ​െണന്നും അവര്‍ വ്യക്തമാക്കി. ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി അംഗീകരിക്കാത്തതിനാൽ അതിനുള്ള അധികാരം പി.ജെ. ജോസഫിനാണെന്നാണ് വാദം.

ഇത് അംഗീകരിക്കാന്‍ ജോസ് കെ. മാണി വിഭാഗം തയാറല്ല. കെ.എം. മാണിയുടെ സീറ്റായിരുന്നതിനാൽ പാലാ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന്​ അവർ പറയുന്നു. സ്ഥാനാർഥിയെയും തങ്ങള്‍ തീരുമാനിക്കും. ആവശ്യമെങ്കിൽ പരസ്പര ചര്‍ച്ചക്ക്​ തയാറാണ്. ചിഹ്നത്തി​​​െൻറ കാര്യത്തിൽ തര്‍ക്കമുണ്ടായാല്‍ കോണ്‍ഗ്രസോ തെരഞ്ഞെടുപ്പ് കമീഷനോ തീരുമാനിക്കട്ടെ എന്നും ജോസ് കെ. മാണി പക്ഷം ചര്‍ച്ചയില്‍ ​നിലപാട്​ സ്വീകരിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള കോണ്‍ഗ്രസ്​ എമ്മിനാണ്​ സീറ്റ്. സ്ഥാനാർഥിയെ അവര്‍ തീരുമാനിക്കും. കേരള കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാർഥിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ കണ്‍വീനര്‍ ബെന്നി ​െബഹനാ​​​െൻറ നേതൃത്വത്തില്‍ ഒമ്പതംഗ സമിതിക്കും യു.ഡി.എഫ് യോഗം രൂപംനല്‍കി.

സ്​ഥാനാർഥി ജയസാധ്യതയുള്ള ആളായിരിക്കണം -ജോസഫ്​
കോട്ടയം: കേരള കോൺഗ്രസിലെ എല്ലാവർക്കും സ്വീകാര്യനും ജയസാധ്യതയുമുള്ള ആളായിരിക്കണം പാലായിൽ മത്സരിക്കേണ്ടതെന്ന്​ പി.ജെ. ജോസഫ്. ഇക്കാര്യം യു.ഡി.എഫ്​ നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവെച്ചെന്നും യു.ഡി.എഫ്​ നേതൃത്വം ഇത്​ അംഗീകരിച്ചിട്ടുണ്ടെന്നും ജോസഫ്​ പക്ഷത്തെ പ്രമുഖനായ മോൻസ്​ ജോസഫ്​ എം.എൽ.എ ‘മാധ്യമ’ത്തോട്​ പറഞ്ഞു. മൂന്ന്​ ദിവസത്തിന്​ ശേഷം വീണ്ടും ചർച്ച നടത്തും. അതിനകം പാലായിലെ പുതിയ രാഷ്​ട്രീയ സാഹചര്യങ്ങളും പഠിക്കും. അടുത്ത യോഗത്തിൽ വ്യക്​തമായ തീരുമാനം ഉണ്ടാവുമെന്നും മോൻസ്​ പറഞ്ഞു. കേരള കോൺഗ്രസ്​ വർക്കിങ്​ ചെയർമാനെന്ന നിലയിൽ സ്​ഥാനാർഥി നിർണയത്തിലും ചിഹ്നത്തി​​​െൻറ കാര്യത്തിലും തീരുമാനമെടുക്കുക താനായിരിക്കുമെന്നും ജോസഫ്​ കോൺഗ്രസ്​ നേതൃത്വത്തോട്​ വ്യക്തമാക്കിയിട്ടുണ്ട്​.

അതും മറുപക്ഷം അംഗീകരിച്ചാൽ മാത്രമേ പാലാ വിഷയത്തിൽ ഇടപെടൂവെന്നും ജോസഫ്​ നേതൃത്വത്തെ അറിയിച്ചതായി മോൻസ്​ വെളി​െപ്പടുത്തി. കോൺഗ്രസ്​ നേതാക്കളോടും പി.കെ. കുഞ്ഞാലിക്കുട്ടിയോടും ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്​. ഇനിയുള്ള ചർച്ചകളിലും ഉഭയകക്ഷി ചർച്ചകളിലും തങ്ങൾ ഈ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും മോൻസ്​ വ്യക്തമാക്കി. പൊതുസ്വതന്ത്രനാണെങ്കിലും പി.ജെ. ജോസഫ് വിഭാഗം പറയുന്ന പേര് അംഗീകരിക്കണമെന്നാണ് ആവശ്യം. ജയസാധ്യതയും പൊതുസ്വീകാര്യതയും മാനദണ്ഡമാക്കി വേണം സ്ഥാനാർഥിയെ നിശ്ചയിക്കാനെന്ന ആവശ്യം ഇനിയും ചർച്ചചെയ്യും. ഈ അവകാശം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല.


സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ തന്ത്രങ്ങളുമായി യു.ഡി.എഫ്​
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശബരിമല വിഷയം വീണ്ടും സജീവമാക്കാനും സര്‍ക്കാറിനെതിരായ സമരപരിപാടികള്‍ ശക്തി​െപ്പടുത്താനും യു.ഡി.എഫ് യോഗത്തിൽ തീരുമാനം. പ്രളയം, പി.എസ്.സി വിഷയങ്ങളിൽ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ശക്തമായി നീങ്ങാനും യോഗം തീരുമാനിച്ചു. ശബരിമല വിഷയത്തില്‍ സി.പി.എമ്മും സര്‍ക്കാറും രണ്ടുതട്ടിലാണെന്ന് ഉയർത്തിക്കാട്ടി പ്രതിരോധം ഉയർത്താനാണ് തീരുമാനം.

ശബരിമല വിഷയത്തില്‍ സി.പി.എമ്മിനുള്ളില്‍ വലിയ ആശയക്കുഴപ്പമാണെന്നാണ്​ യു.ഡി.എഫ് വിലയിരുത്തൽ. ആദ്യം യു.ഡി.എഫ് എടുത്ത നിലപാടിനെ എതിര്‍ത്തവര്‍ ഇന്ന്​ അ​േത നിലപാട്​ സ്വീകരിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ നേരത്തേ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്ന് ജനങ്ങളോട് തുറന്നുപറഞ്ഞ്​ മുഖ്യമന്ത്രി മാപ്പുപറയണം. സി.പി.എം അല്ല, സര്‍ക്കാറാണ് വിശ്വാസികള്‍ക്കെതിരായ നിലപാട് കൈക്കൊണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇപ്പോഴും മൗനം പാലിക്കുകയാണ്. ശബരിമലയില്‍ എന്താണ് നിലപാടെന്ന് തുറന്നുപറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.

മഹാപ്രളയം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും അന്ന്​ ദുരിതം നേരിട്ടവര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നാണ് യു.ഡി.എഫി​​​െൻറ പ്രധാന ആരോപണം. വന്‍തോതില്‍ സഹായം ഒഴുകിയിട്ടും അര്‍ഹരായവര്‍ക്ക് സഹായം നല്‍കിയിട്ടില്ല. പുനര്‍നിർമാണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല.

പി.എസ്.സി പരീക്ഷകളില്‍ വന്‍ക്രമക്കേട്​ നടക്കുന്നെന്ന്​ വ്യക്തമായിരിക്കുന്നു. പി.എസ്.സിയുടെ ആഭ്യന്തര വിജിലന്‍സ്​ നടത്തിയ അന്വേഷണത്തില്‍ തന്നെ ഇക്കാര്യം തെളിഞ്ഞിട്ടും സര്‍ക്കാര്‍ മൗനത്തിലാണ്​. അഴിമതിയിലും ധൂര്‍ത്തിലും സംസ്​ഥാന സര്‍ക്കാര്‍ കൂപ്പുകുത്തിയിരിക്കുന്നു. ഹൈകോടതിയില്‍ കേസ് നടത്താന്‍ ലെയ്‌സണ്‍ ഓഫിസറെ നിയമിച്ചപ്പോള്‍ കാബിനറ്റ് റാങ്ക് വേണമെന്ന ആവശ്യം അഡ്വക്കറ്റ് ജനറല്‍ മുന്നോട്ടു​െവച്ചിരിക്കുന്നു​. പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ വ്യാപക അഴിമതിയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ നിയമനത്തിനായി രൂപവത്​കരിച്ച റിയാബ് നോക്കുകുത്തിയായി. ഇതിനെതിരെ അടുത്തമാസം മൂന്നിന് ജില്ല ആസ്ഥാനങ്ങളില്‍ രാപ്പകല്‍ സമരം നടത്താനും യു.ഡി.എഫ് തീരുമാനിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFpj josephjose k manikerala newsPala bye electionRoshi Agustine
News Summary - Pala bye election - Kerala news
Next Story