Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാ ബിഷപ്പിന്‍റെ...

പാലാ ബിഷപ്പിന്‍റെ പ്രസ്​താവന: ഹിന്ദുത്വ അജണ്ടയിൽ സഭകളും നേതാക്കളും പെട്ടുപോകുന്നു -തൃശൂർ മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലീത്തിയോസ്‌

text_fields
bookmark_border
പാലാ ബിഷപ്പിന്‍റെ പ്രസ്​താവന: ഹിന്ദുത്വ അജണ്ടയിൽ സഭകളും നേതാക്കളും പെട്ടുപോകുന്നു -തൃശൂർ മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലീത്തിയോസ്‌
cancel

തൃശൂർ: കേരളത്തിൽ സവർണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും ആ ശ്രമത്തിൽ സഭകളും നേതാക്കളും പെട്ടുപോകുന്നുവെന്നും തൃശൂർ മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലീത്തിയോസ്‌. സഭാനേതൃത്വത്തിലുള്ള ഒരാൾ ഒരു കാര്യം പറയു​േമ്പാൾ ധാരാളം ആളുകൾ അത്​ ശരിയാണെന്നും സത്യമാണെന്നും​ വിശ്വസിക്കും. ആ സാധ്യത മറ്റു ചിലർ ഉപയോഗിക്കുന്നുണ്ട്​. പാലാ പിതാവിന്‍റെ പ്രസ്​താവനക്ക്​ ആരാണ്​​ ആദ്യം അനുകൂലമായി പ്രതികരിച്ചതെന്ന്​ നോക്കൂ. ആ പിന്തുണച്ചവർക്ക്​ ​ അഖിലേന്ത്യാ തലത്തിൽ ഒരു അജണ്ടയുണ്ട്​. ആ അജണ്ട കേരളത്തിൽ എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്നില്ല. അപ്പോൾ, അവർ ഞങ്ങളെ തന്നെ ഉപയോഗപ്പെടുത്തി, ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തി ലക്ഷ്യം നേടുകയാണ്​ -മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

പാലാ ബിഷപ്പ്​​ ചൂണ്ടിക്കാട്ടിയ കഞ്ചാവടക്കമുള്ള ലഹരിവസ്​തുക്കളുടെ ഉപയോഗം വ്യാപകമാവുന്നത്​ ഗൗരവതരമായ സാമൂഹിക വിഷയമാണ്​.​ എന്നാൽ, അതിൽ മതം കലർത്തരുത്​. ലഹരി ഉപയോഗം ഹിന്ദുക്കളേയും മുസ്​ലിംകളേയും ക്രിസ്ത്യാനികളേയും അതൊന്നുമല്ലാത്ത മതമില്ലാത്തവരേയും ബാധിക്കുന്ന പ്രശ്നമാണ്.

മയക്കുമരുന്നുപയോഗം വർധിക്കുന്നതിൽ ഞങ്ങൾ ക്രിസ്ത്യാനികൾക്കും വലിയ പങ്കുണ്ട്. ഈ നാട്ടിൽ ഏറ്റവും കൂടുതൽ മദ്യശാലകൾ ഉണ്ടാക്കിയത് ഞങ്ങൾ തന്നെയാണ്, ഏറ്റവും കൂടുതൽ കുടിയന്മാരെ സൃഷ്ടിച്ചതും ഞങ്ങളാണ്. അതുപോലെ വേറെയും പല കാരണങ്ങളുമുണ്ട് മയക്കുമരുന്നുകൾ വ്യാപകമായതിൽ. അതിൽ ഏതെങ്കിലും ഒരു മതത്തെ ലക്ഷ്യമാക്കി പറയാൻ സാധിക്കുമെന്ന്​ എനിക്ക്​ തോന്നുന്നില്ല. അത് പല അജണ്ടകളുടേയും ഭാഗമാണ്. അത് നമ്മൾ തിരിച്ചറിയണം -മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. പാലാ ബിഷപ്പ്​ മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദ നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തെ കുറിച്ച്​ ഏഷ്യാനെറ്റ്​ ന്യൂസ്​ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

യൂഹാനോൻ മാർ മിലീത്തിയോസ്​ മെത്രാപ്പോലീത്തയുടെ വാക്കുകൾ:

''തീർച്ചയായും പാലാ പിതാവ്​ വളരെ ഗൗരവമായ സാമൂഹികവിഷയത്തെയാണ്​ സ്​പർശിച്ചത്​. നമ്മുടെ നാട്ടിൽ ദിവസം തോറും പിടികൂടുന്ന കഞ്ചാവ്​, മറ്റുലഹരി വസ്​തുക്കൾ, ഇതൊക്കെ ഗൗരവമായ ​േചാദ്യങ്ങൾ സാമൂഹിക, ആത്മീയതലത്തിൽ ഒക്കെ ഉന്നയിക്കപ്പെടുന്നുണ്ട്​. പക്ഷേ, ഇവിടെ വരുന്ന ഒരു പ്രശ്​നം ഒരു പ്രത്യേക വാക്ക്​ ഉപയോഗിച്ചു എന്നതാണ്​.

ജിഹാദ് എന്നത്​ അറബി വാക്കാണ്. അത്​ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ സ്വയശുദ്ധീകരണം എന്നാണ് അർഥം. എന്നാൽ തീവ്രവാദത്തിന്‍റെ പശ്​ചാത്തലത്തിൽ അതിനെ വ്യാഖ്യാനിക്കുന്ന കാലഘട്ടത്തിലാണ്​ നാം ജീവിക്കുന്നത്​​. അതിനാൽ, ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധയോടെയാവണം.

ഇവിടെ കുറേകാലമായി ഉയർന്നുവരുന്ന സാമൂഹ്യ, രാഷ്​ട്രീയ വ്യവസ്​ഥയുണ്ട്​. പലതലങ്ങളിലൂടെ വളർത്തിക്കൊണ്ടുവന്നതാണ്​. കേരളത്തിന്‍റെ പശ്ചാലത്തിൽ ന്യൂനപക്ഷ സമുദായങ്ങളെ അവഗണിച്ചു കൊണ്ട് സവർണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എളുപ്പമല്ല. കഴിഞ്ഞ ഇലക്​ഷനിൽ സംഭവിച്ചത്​ നമുക്കറിയാം. ഈ സാഹചര്യത്തിൽ​ സാധിക്കുന്ന ഒരുമാർഗം ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്. അതിന്​ വേണ്ടിയുള്ള ബോധപൂർവ ശ്രമത്തിൽ സഭകളും അതിന്‍റെ നേതാക്കളും പെട്ടുപോകുന്നു. അങ്ങനെ പെട്ടു​േപാകു​േമ്പാൾ ചെയ്യുക കിടന്നിടത്ത്​ നിന്ന്​ ഉരുളുക എന്നതാണ്​. അങ്ങനെ ഉരുളു​േമ്പാൾ കൂടുതൽ കൂടുതൽ ചെളി പറ്റും. ഈ ഒരു സാഹചര്യത്തിലാണ്​ കേരളത്തി​െല ക്രൈസ്​തവ സമൂഹം ചെന്നെത്തിയിരിക്കുന്നത്​.

ഒരുസഭയുടെ നേതൃത്വത്തിലുള്ള ഒരാൾ ഒരു കാര്യം പറയു​േമ്പാൾ ധാരാളം ആളുകൾ അത്​ ശരിയാണെന്നും സത്യമാണെന്നും​ വിശ്വസിക്കും. ആ സാധ്യത മറ്റു ചിലർ ഉപയോഗിക്കുന്നുണ്ട്​. നോക്കിക്കേ, ഈ പിതാവിന്‍റെ പ്രസ്​താവനക്ക്​ ആരാണ്​​ ആദ്യം അനുകൂലമായി പ്രതികരിച്ചതെന്ന്​. അവർക്ക്​ അഖിലേന്ത്യാ തലത്തിൽ ഒരു അജണ്ടയുണ്ട്​. ആ അജണ്ട കേരളത്തിൽ എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്നില്ല. അപ്പോൾ, അവർ ഞങ്ങളെ തന്നെ ഉപയോഗപ്പെടുത്തി, ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തി ലക്ഷ്യം നേടുകയാണ്​.

മയക്കുമരുന്ന്​ ഉപയോഗത്തെ യാതൊരു തെളിവുകളുമില്ലാതെ തീവ്രവാദവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നത് ശരിയല്ല. തീവ്രവാദത്തെ കൂട്ടിക്കലർത്തി ഇല്ലാത്തത്​ പറഞ്ഞിട്ട്​ അത്​​ ശരിയാണെന്ന്​ സാധൂകരിക്കാൻ ശ്രമിക്കു​േമ്പാൾ വീണ്ടും വീണ്ടും അപഹാസ്യരാകുകയാണ് എന്നെ പോലുള്ളവർ​. അതിലെനിക്ക്​ ദുഃഖമുണ്ട്​. ​പ്രതിഷേധവും എതിർപ്പുമുണ്ട്​. ഒരിക്കലും ഈ അർഥത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണ്​ നാർക്കോട്ടിക്കിനോട്​ ചേർത്തു പറഞ്ഞത്​. അത്​ ഒഴിവാക്കാമായിരുന്നു. ഒഴിവാക്കേണ്ടതാണ്​. എത്രത്തോളം സാധൂകരിക്കാൻ ശ്രമിച്ചാലും ആ വാക്കിലൂടെ ചിലർ ഉദ്ദേശിക്കുന്ന അവസ്​ഥ ഇവിടെ ഉണ്ട്​ എന്നോ, അടുത്ത കാലത്തെങ്ങാനും ഉണ്ടാകു​മെന്നോ എന്ന ആശങ്ക എനിക്കില്ല.

തീർച്ചയായും നാർക്കോട്ടിക്​ ഉപയോഗം വ്യാപകമാവുന്നത്​ ഗൗരവതരമായ വിഷയമാണ്​. അത്​ ഹിന്ദുക്കളേയും മുസ്​ലിംകളേയും ക്രിസ്ത്യാനികളേയും അതൊന്നുമല്ലാത്ത ഒരു മതമില്ലാത്തവരേയും ബാധിക്കുന്ന പ്രശ്നമാണ്. ഈ വിഷയത്തിൽ ജിഹാദ്​ എന്ന വാക്ക്​ ​ഉ​പയോഗിക്കേണ്ട. അങ്ങനെ ഉപയോഗിക്കു​േമ്പാൾ ഈ അടുത്ത കാലത്തുണ്ടായ ഒരു പ്രവണതയുടെ ഭാഗമായി​േട്ട ഈ പ്രസ്​താവനയെ കാണാൻ കഴിയൂ. മയക്കുമരുന്നിന്‍റെ ഉപയോഗം വർധിക്കുന്നതിൽ ഞങ്ങൾ ക്രിസ്ത്യാനികൾക്കും വലിയ പങ്കുണ്ട്, ഉത്തരവാദികളാണ്​. ഈ നാട്ടിൽ ഏറ്റവും കൂടുതൽ മദ്യശാലകൾ ഉണ്ടാക്കിയത് ഞങ്ങൾ തന്നെയാണല്ലോ. ഏറ്റവും കൂടുതൽ കുടിയന്മാരെ സൃഷ്ടിച്ചതും ഞങ്ങളാണ്. അതുപോലെ വേറെയും പല കാരണങ്ങളുമുണ്ട് മയക്കുമരുന്നുകൾ വ്യാപകമായതിൽ. അതിൽ ഏതെങ്കിലും ഒരു മതത്തെ ലക്ഷ്യമാക്കി പറയാൻ സാധിക്കുമെന്ന്​ എനിക്ക്​ തോന്നുന്നില്ല.''

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HindutvaYuhanon Meletiuspala bishopYuhanon Mar Meletius Metropolitan
News Summary - Pala Bishop's statement: christian leaders falling in Hindutva agenda - Yuhanon Mar Meletius Metropolitan
Next Story