Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാ വിവാദം:...

പാലാ വിവാദം: പിന്നാക്കം പോകേണ്ടെന്ന്​ സിറോ മലബാർ സഭ

text_fields
bookmark_border
pala bishop
cancel
camera_alt

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: ലവ്​ ജിഹാദും നർകോട്ടിക്​ ജിഹാദും സംബന്ധിച്ച നിലപാടുകളിൽനിന്ന്​ പിന്നാക്കം പോകേണ്ടതില്ലെന്ന്​ സിറോ മലബാർ സഭ. കുറവിലങ്ങാട്​ പള്ളിയിലെ വിശ്വാസികളോട്​ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ദുർവ്യാഖ്യാനം ചെയ്​ത്​ വിവാദമാക്കുകയായിരുന്നെന്നാണ്​ വലിയ വിഭാഗം വിശ്വാസികളും പുരോഹിതരും കരുതുന്നത്​. പള്ളിക്കകത്ത്​ നടന്ന കാര്യങ്ങൾ രാഷ്​​ട്രീയക്കാർ ഏറ്റെടുക്കേണ്ടതില്ല. മതം മതത്തി​െൻറ വഴിക്കും രാഷ്​ട്രീയം രാഷ്​ട്രീയത്തി​െൻറ വഴിക്കും പോകണം. ഈ നിലപാട്​ വരും ദിവസങ്ങളിൽ പരസ്യമായി പ്രഖ്യാപിക്കുമെന്ന്​ പാലാ രൂപതയുമായി ബന്ധപ്പെട്ട ഉന്നതർ വ്യക്തമാക്കി.

സംസ്ഥാനത്തെ ക്രൈസ്​തവരിൽ ബഹുഭൂരിപക്ഷവും റോമൻ കത്തോലിക്കരാണ്​. പാലാ ബിഷപ്പിനെ എതിർത്ത സി.എസ്​.ഐ, മലങ്കര വിഭാഗങ്ങൾക്ക്​ അനുയായികൾ കുറവാണ്​. ജനപിന്തുണയില്ലാത്തവരുടെ അഭിപ്രായം മുഖവിലയ്​ക്ക്​ എടുക്കേണ്ടതില്ലെന്നും അവർ കരുതുന്നു. മതസൗഹാർദ സമ്മേളനങ്ങളിലൊന്നും സിറോ മലബാർ സഭയിൽപെട്ട പുരോഹിതർ ആരും പ​ങ്കെടുത്തിരുന്നില്ല. 10​ കൽപനകളും അഞ്ച്​ പ്രമാണങ്ങളും അനുസരിച്ചാണ്​ ക്രൈസ്​തവർ ജീവിക്കേണ്ടത്​.

അതിൽ അന്യമതത്തിൽനിന്ന്​ വിവാഹം കഴിക്കരുതെന്ന നിയമവും ഉൾപ്പെടുന്നുണ്ട്​. ഈ കാര്യങ്ങൾ സഭാ വിശ്വാസികളിൽ പകർന്നുനൽകേണ്ട ഉത്തരവാദിത്തം ബിഷപ്പിനുണ്ട്​. ഇത്​ നിർവഹിച്ചതാണ്​ ഇപ്പോൾ വിവാദമാക്കുന്നതെന്നാണ്​ പാലാ രൂപതയുടെ നിലപാട്​. മറ്റ്​ ക്രൈസ്​തവ സഭകളിൽനിന്നുപോലും വിവാഹ ബന്ധം നിഷിദ്ധമായ സഭപോലും കേരളത്തിലുണ്ടെന്നത്​ മറന്നാണ്​ വിവാദം ഉയർത്തുന്നത്​.

വിവാദത്തി​െൻറ തുടക്കത്തിൽ ബിഷപ്പിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിന്നീട്​ മലക്കം മറിഞ്ഞതും രൂപതയെ ചൊടിപ്പിച്ചിട്ടുണ്ട്​. ബിഷപ്പിന്​ പൂർണ പിന്തുണയുമായി വിശ്വാസികളും രംഗത്തുണ്ട്​. വർഷങ്ങളായി പുരോഹിതർ ഉന്നയിക്കുന്ന വിഷയങ്ങൾ മാത്രമാണ്​ ബിഷപ്​ ആത്മീയ ഉപദേശത്തിലൂടെ നൽകിയതെന്ന്​ സിറോ മലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. ബിഷപ്പിനെ ശക്തമായി പിന്തുണക്കുകയാണെന്നും ഫോറം ​പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syro-Malabar SabhaPala Bishop
News Summary - Pala Bishop Controversy: Syro Malabar Church urges not to back down
Next Story