Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളിക്കാം, കമ്പ്യൂട്ടർ...

കളിക്കാം, കമ്പ്യൂട്ടർ പഠിക്കാം; വയോജനങ്ങളുടെ പകൽവീടുകൾക്ക്​ ഇനി പുതിയ മുഖം

text_fields
bookmark_border
കളിക്കാം, കമ്പ്യൂട്ടർ പഠിക്കാം; വയോജനങ്ങളുടെ പകൽവീടുകൾക്ക്​ ഇനി പുതിയ മുഖം
cancel

കൊ​ച്ചി: വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​ക​ൽ​വീ​ടു​ക​ളെ​ന്നാ​ൽ മ​രു​ന്ന്​ മ​ണ​ക്കു​ന്ന ഇ​ടു​ങ്ങി​യ മു​റി​ക​ളു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളാ​ണെ​ന്ന സ​ങ്ക​ൽ​പം തി​രു​ത്തി​യെ​ഴു​തു​ക​യാ​ണ്​ സ​ർ​ക്കാ​ർ. വാ​ർ​ധ​ക്യ​ത്തെ വി​നോ​ദ​വും പ​ഠ​ന​വും​കൊ​ണ്ട്​ സ​ർ​ഗാ​ത്​​മ​ക​മാ​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ മു​ഖ​ച്ഛാ​യ​യു​മാ​യി പ​ക​ൽ​വീ​ടു​ക​ൾ വൈ​കാ​തെ സം​സ്​​ഥാ​ന​ത്ത്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ഹെ​ൽ​പേ​ജ്​ ഇ​ന്ത്യ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്​ മ​ൾ​ട്ടി സ​ർ​വി​സ്​ ഡേ ​കെ​യ​ർ സ​​െൻറ​റു​ക​ൾ തു​റ​ക്കു​ന്ന​ത്. പ​ക​ൽ​വീ​ടു​ക​ളു​ടെ നി​ർ​വ​ച​നം പു​തി​യ കാ​ല​ത്തി​ന​നു​സൃ​ത​മാ​യി മാ​റ്റി​യെ​ഴു​തു​ന്ന​താ​കു​മി​ത്. മേ​യ്​ ഒ​ന്നി​ന്​ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നൂ​ത​ന മാ​തൃ​ക​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ തു​ട​ങ്ങു​ന്ന പ​ക​ൽ​വീ​ട്​ പി​ന്നീ​ട്​ സം​സ്​​ഥാ​ന​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കും. പു​തി​യ പ​ക​ൽ​വീ​ടു​ക​ൾ​ക്ക്​ ഹെ​ൽ​​പേ​ജ്​ ഇ​ന്ത്യ ത​യാ​റാ​ക്കി​യ രൂ​പ​ക​ൽ​പ​ന സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. 

വി​ശ്ര​മ​ത്തി​ന്​ വി​പു​ല സൗ​ക​ര്യം, ഫി​​സി​യോ​തെ​റ​പ്പി, വൈ​ദ്യ​പ​രി​ശോ​ധ​ന, കൗ​ൺ​സ​ലി​ങ്​ സേ​വ​നം, ഇ​ൻ​ഡോ​ർ ഗെ​യിം​സ്, ക​മ്പ്യൂ​ട്ട​ർ-​സ്​​മാ​ർ​ട്ട്​ ഫോ​ൺ പ​രി​ശീ​ല​ന​മ​ട​ക്കം ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത ക്ലാ​സു​ക​ൾ, ലൈ​ബ്ര​റി, തൊ​ഴി​ൽ പ​രി​ശീ​ല​നം, വ​രു​മാ​ന വ​ർ​ധ​ന​ക്കു​ള്ള പ​ദ്ധ​തി​ക​ൾ, വി​നോ​ദോ​പാ​ധി​ക​ൾ, പ​ഠ​ന​ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ പു​തി​യ പ​ക​ൽ​വീ​ടു​ക​ളു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ. ഒാ​രോ പ​ക​ൽ​വീ​ട്ടി​ലും അ​ർ​ഹ​രാ​യ 20 പേ​ർ​ക്ക്​ വീ​ട്ടി​ൽ​നി​ന്ന്​ വ​ന്നു​പോ​കാ​ൻ വാ​ഹ​ന സൗ​ക​ര്യ​വും മൂ​ന്നു​നേ​രം ഭ​ക്ഷ​ണ​വും ന​ൽ​കും. ശ​നി​യാ​ഴ്​​ച രാ​വി​ലെ 10​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യും ഞാ​യ​ർ ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യു​മാ​കും പ്ര​വ​ർ​ത്ത​നം. പ​ക​ൽ​വീ​ട്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന ക​മ്മി​റ്റി​യാ​കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ക. ഹെ​ൽ​പേ​ജ്​ ഇ​ന്ത്യ​ക്കാ​ണ്​ ഇ​ത്ത​രം പ​ക​ൽ​വീ​ടു​ക​ളു​ടെ ന​ട​ത്തി​പ്പ്​ ചു​മ​ത​ല. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ പ​ക​ൽ​വീ​ടി​​​െൻറ ന​ട​ത്തി​പ്പി​ന്​ ഒ​മ്പ​ത്​ മാ​സ​ത്തേ​ക്ക്​ സ​ർ​ക്കാ​ർ 13,24,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പും നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യു​മാ​യും ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട​താ​യും ഹെ​ൽ​പേ​ജ്​ ഇ​ന്ത്യ ഡ​യ​റ​ക്​​ട​ർ ബി​ജു മാ​ത്യു പ​റ​ഞ്ഞു. 

കൗ​ൺ​സ​ലി​ങ്​ വി​ദ​ഗ്​​ധ​ൻ കൂ​ടി​യാ​യ ​േപ്രാ​ജ​ക്​​ട്​ മാ​നേ​ജ​റ​ട​ക്കം മൂ​ന്ന്​ ജീ​വ​ന​ക്കാ​രാ​കും ഒ​രു പ​ക​ൽ​വീ​ട്ടി​ൽ ഉ​ണ്ടാ​വു​ക. ഇ​തോ​ടൊ​പ്പം പ​ക​ൽ​വീ​ടു​ക​ളു​ടെ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച്​ പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക്​ ‘കി​ല’​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ക​ൽ​വീ​ടു​ക​ളു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​വും സൗ​ക​ര്യ​ങ്ങ​ളും നാ​മ​മാ​ത്ര​മാ​ണ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsold age homemalayalam newsPakal Veedu
News Summary - Pakal Veedu - Kerala News
Next Story