Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെയ്ൻറ് വിവാദം: ബെഹ്റക്കെതിരെ വിജിലൻസ് കോടതിയിൽ ഹരജി
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ ഒരുകമ്പനിയുടെ പെയ്ൻറ് ഉപയോഗിക്കണമെന്ന ഉത്തരവിട്ട മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റെക്കെതിരെ വിജിലൻസ് കോടതിയിൽ ഹരജി. പൊലീസ് മേധാവിയായിരിക്കെ ടെണ്ടർ നടപടികൾ പാലിക്കാതെ ഉത്തരവിട്ട നടപടിക്കെതിരെ പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് ഹരജി നൽകിയിത്.
ഹരജി ഫയലിൽ സ്വീകരിച്ച കോടതി പൊലീസ് സ്റ്റേഷനുകൾ തിരിച്ചറിയാൻ ഒരേ നിറത്തിലുളള പെയ്ൻറ് അടിക്കേണ്ടതുണ്ടോ എന്നു ചോദിച്ചു. തിരിച്ചറിയപ്പെടാനാണെങ്കിൽ സാധാരണക്കാൻ എപ്പോഴും ആശ്രയിക്കുന്ന റേഷൻകടകൾക്കല്ലേ ഒരേ നിറം വേണ്ടതെന്നും അതിന് ടെണ്ടർ നടപടികൾ പാലിക്കേണ്ടതല്ലേ എന്നും ചോദിച്ചു. ഇൗ മാസം 20നകം ബെഹ്റ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
