Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right പെയ്​ഡ്​ നിരീക്ഷണ...

 പെയ്​ഡ്​ നിരീക്ഷണ കേന്ദ്രങ്ങളിലെ നിരക്ക്​ ഭീകരം; താങ്ങാനാവാതെ പ്രവാസികൾ

text_fields
bookmark_border
quarantine
cancel

തൃശൂർ: കോവിഡ്​ പെയ്​ഡ്​ നിരീക്ഷണ കേന്ദ്രങ്ങളിലെ ചെലവ്​ താങ്ങാനാവാതെ പ്രവാസികളും ഇതര സംസ്​ഥാനങ്ങളിൽ നിന്നും എത്തുന്നവരും വലയുന്നു. ദിവസം 2500 രൂപവരെ ഇൗടാക്കുന്ന ഹോട്ടലുകൾ വരെ ജില്ലയിൽ പെയ്​ഡ്​ ക്വാറൻറീൻ കേന്ദ്രങ്ങളായുള്ളത് ജോലി അടക്കം ഇല്ലാതെ തിരിച്ചെത്തുന്നവർക്ക്​ ഇരുട്ടടിയാണ്​​​. 2500 രൂപ നിരക്കിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ജോലിയും കൂലിയുമില്ലാതെ നാട്ടിലേക്ക്​ എത്തുന്ന പ്രവാസിക്ക്​ ചെലവാകുക 35,000 രൂപയാണ്​. 

2000 മുതൽ 2400 രൂപവരെ എന്ന്​ കൃത്യമായി പറയാത്ത ഹോട്ടലുകളും കൂട്ടത്തിലുണ്ട്​. കെ.ടി.ഡി.സി ഹോട്ടലുകൾ അടക്കം 1250 രൂപ മുതൽ 2400 വരെ നിരക്കാണ്​ ഭക്ഷണത്തിനും താമസത്തിനുമായി ഇൗടാക്കുന്നത്​. ഭക്ഷണമില്ലാതെ താമസത്തിന്​ മാത്രമായി 450, 500, 650 നിരക്കിൽ റൂമുകൾ ഉണ്ടെങ്കിലും ഇവ കിട്ടാനില്ലാത്ത സഹചര്യമാണ്​​. ഏറ്റവും കുറഞ്ഞ 450 രൂപ നിരക്കിൽ 14 ദിവസത്തിന്​ 6300 രൂപയാണ്​ ചെലവ്​ വരുക. 

ജില്ലയിൽ ഹോട്ടലുകളിലും റിസോർട്ടുകളിലുമായി പണം നൽകിയുള്ള 417 നിരീക്ഷണ മുറികളാണ്​ ഒരുക്കിയിട്ടുള്ളത്​. ഇതിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 450, 500, 600 നിരക്കിലുള്ള മുറികൾ ഏറെ കുറവാണ്​. ഇത്തരത്തിലുള്ള 72 മുറികൾ മാത്രമാണുള്ളത്​. ഇവയിൽ പലതും കിട്ടാനില്ല. കുറഞ്ഞ നിരക്കുള്ള ചില ഹോട്ടലുകളുമായി കരാർ പൂർത്തിയാക്കാത്തതിനാൽ മുറികൾ വിട്ടുകൊടുക്കാൻ തയാറുമല്ല. 

മുറിയിൽ തങ്ങുന്നവരുടെ പരിപാലനം, മുറി ശുചീകരണം അടക്കം കാര്യങ്ങളിൽ കൃത്യമായ കരാർ ജില്ല ഭരണകൂടവും തമ്മിൽ ഉണ്ടായിട്ടില്ലെന്നാണ്​ ഹോട്ടൽ ഉടമകൾ പറയുന്നത്​. ഇടത്തട്ടിലുള്ള ഹോട്ടലുകൾ കൂടുതൽ കണ്ടെത്താത്തതിനാൽ വരുന്നവർ വലയുകയാണ്​.

ജൂണിലാണ്​ ഇത്തരം ​െപയ്​ഡ്​ ഹോട്ടലുകൾ സംബന്ധിച്ച്​ ജില്ല ഭരണകൂടം ഉത്തരവ്​ ഇറക്കിയത്​. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നവർക്ക്​​ പെയ്​ഡ്​ ഹോട്ടലുകളു​െട നിരക്കുള്ള ചാർട്ട്​ നൽകും. വലിയ നിരക്ക്​ കണ്ട്​ വീട്ടിൽ അസൗകര്യമുള്ളവർ വരെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ഇരിക്കാൻ നിർബന്ധിതരാവുകയാണ്​. നേരത്തെ സർക്കാറി​​െൻറ നേതൃത്വത്തിൽ സ്​ഥാപന നിരീക്ഷണ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. 

നിലവിൽ തദ്ദേശ സ്​ഥാപനങ്ങൾക്ക്​ സ്​ഥാപന നിരീക്ഷണ കേന്ദ്രങ്ങൾക്കായി പണം ​െചലവിടാൻ സർക്കാർ അനുമതിയില്ല. എന്നിട്ടും തദ്ദേശ സ്​ഥാപനങ്ങൾ ഇത്തരം കേന്ദ്രങ്ങൾ ഒരുക്കണമെന്ന്​ ജില്ല കലക്​ടർ ഉത്തരവിട്ടത്​ വിവാദവും ആയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgulf newsPaid Quarantine
News Summary - paid quarantine heavy cost -malayalam news
Next Story