പഹല്‍ഗാം ആക്രമണം: ഡി.സി.സി, ബ്ലോക്ക് തലത്തില്‍ 23നും മണ്ഡലം തലത്തില്‍ 24നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ പ്രതിജ്ഞയും മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയും
text_fieldsതിരുവനന്തപുരം: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി ഏപ്രില്‍ 23,24 തീയതികളില്‍ ഡി.സി.സി, ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അര്‍പ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്യുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
ഏപ്രില്‍ 23 ബുധനാഴ്ച വൈകീട്ട് ഡി.സി.സികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബ്ലോക്ക് തലത്തിലും ഏപ്രില്‍ 24 വ്യാഴാഴ്ച വൈകീട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലുമാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ഭീകരവാദികളെ അമര്‍ച്ച ചെയ്യാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നും ഭീകരാവാദത്തിന് എതിരായി ഒരുമിച്ച് പോരാടണമെന്നും ലിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

