Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്മനാഭ സ്വാമിയുടേത്​...

പത്മനാഭ സ്വാമിയുടേത്​ പൊതുക്ഷേത്രമാണെന്ന് രാജകുടുംബം

text_fields
bookmark_border
പത്മനാഭ സ്വാമിയുടേത്​ പൊതുക്ഷേത്രമാണെന്ന് രാജകുടുംബം
cancel

ന്യൂഡൽഹി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്ന്​ തിരുവിതാംകൂർ രാജക​ുടുംബം ബോധിപ ്പിച്ചു. ക്ഷേത്രത്തി​​​െൻറ ഇപ്പോഴത്തെ ട്രസ്​റ്റി രാമവര്‍മക്കുവേണ്ടി ഹാജരായ അഡ്വ. കൃഷ്ണന്‍ വേണുഗോപാലാണ് ഇക്ക ാര്യം അറിയിച്ചത്​​​. മുഴുവന്‍ കക്ഷികളേയും കേട്ടശേഷം ബി നിലവറ തുറക്കുന്നതു സംബന്ധിച്ച വിഷയം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്​തമാക്കി.

ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈകോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹരജികൾ പരിഗണിക്കുകയായിരുന്നു ജസ്​റ്റിസ്​ യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച്​. അതേസമയം, ക്ഷേത്രത്തില്‍ ട്രസ്​റ്റിക്ക് ഒരു അവകാശവുമില്ലെന്ന ഹൈകോടതി വിധിയോട് അഭിഭാഷകൻ വിയോജിച്ചു. എല്ലാ ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡി​േൻറതാണെന്ന ഹൈകോടതി നിലപാടും അഭിഭാഷകൻ ചോദ്യം ചെയ്​തു. തിരുവിതാംകൂര്‍ രാജാവാണ് ക്ഷേത്രം നിര്‍മിച്ചത്. തുടര്‍ന്ന് തിരുവിതാംകൂര്‍ നാട്ടുരാജ്യം 1750ല്‍ പത്മനാഭസ്വാമിക്ക് സമര്‍പ്പിക്കുകയും രാജാവ് പത്മനാഭ ദാസനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.

വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളതിനാല്‍ ബി നിലവറ തുറക്കാനാവില്ലെന്ന് ട്രസ്​റ്റിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. കേസില്‍ അന്തിമവാദത്തിന് ശേഷമേ ബി നിലവറയുടെ വിഷയം പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്​തമാക്കിയതാണെന്ന്​ അദ്ദേഹം വാദിച്ച​ു. അന്തിമവാദം തുടങ്ങുംമുമ്പുതന്നെ ബി നിലവറയുടെ കാര്യം തീര്‍പ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാറും മറ്റ് എതിര്‍കക്ഷികളും ആവശ്യപ്പെട്ടിര​ുന്നു. ബുധനാഴ്ച വാദം തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPadmanabhaswami Templemarthanda varma familysupreme court
News Summary - padmanabhaswami temple is public royal family reveal stand in SC -kerala news
Next Story