ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാറിന് ജാമ്യം: ഉടൻ ജയിൽ മോചിതനാവും
text_fieldsകൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമറിന് ജാമ്യം. ഉടൻ ജയിൽ മോചിതനാകും. ദ്വാരപാലകാ ശിൽപ്പ കേസിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭ്വിക ജാമ്യം അനുവദിച്ചത്.
കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സി.പി.എം നേതാവായ പത്മകുമാര്‍. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വർണകൊള്ളകേസിൽ ജാമ്യത്തിലിറങ്ങുന്ന എട്ടാമത്തെ പ്രിതിയാണ് പത്മകുമാർ. എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക ശില്‍പ കേസിലും ജാമ്യഹര്‍ജി നല്‍കിയത്.
സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം അഞ്ചു പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

