Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. ജോ ജോസഫിനെ...

ഡോ. ജോ ജോസഫിനെ കുറിച്ച് പ്രതികരണവുമായി പത്മജ വേണുഗോപാൽ

text_fields
bookmark_border
padmaja-venugopal--jo-joseph
cancel

കോൺ​ഗ്രസ് സൈബർ ടീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡോ. ജോ ജോസഫിനെ കുറിച്ച് പ്രതികരണവുമായി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഡോ. ജോ ജോസഫിനോട് തനിക്ക് സ്നേഹവും ബഹുമാനവും മാത്രമാണെന്ന് പത്മജ ഫേസ്ബുക്കിൽ കുറിച്ചു. ഡോ. ജോ ജോസഫിനെ പച്ചയായ മനുഷ്യനെന്ന് വി​ശേഷിപ്പിച്ച് കോൺ​ഗ്രസ് സൈബർ ടീമും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഡോക്ടർ ജോ ജോസഫിനോട് എനിക്ക് സ്നേഹവും ബഹുമാനവും മാത്രം...

തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തങ്ങളുടെ സ്ഥാനാർഥിയുടെ വിജയത്തിനായി വീറുംവാശിയോടും കൂടി പാർട്ടി പ്രവർത്തകർ പോരാടാറുണ്ട്.. സോഷ്യൽ മീഡിയ സജീവമായ ഈ കാലത്ത് ട്രോളുകൾ ഉണ്ടാകാറുണ്ട്..

പക്ഷേ ട്രോളുകളും വാർത്തകളും ഒരാളുടെ വ്യക്തിത്വത്തെ ആക്രമിക്കുന്ന തരത്തിൽ ആകരുത് എന്നാണ് എന്റെ അഭിപ്രായം..

ഡോക്ടർക്കെതിരെ പ്രചരിച്ച വ്യക്തിഹത്യാപരമായ വ്യാജ വീഡിയോയെപ്പറ്റി എന്റെ വിയോജിപ്പ് ഇലക്ഷന് മുമ്പ് തന്നെ ഞാൻ ധൈര്യ സമേതം പറഞ്ഞിരുന്നു..

ഇലക്ഷന് മത്സരിക്കുമ്പോൾ ഒരാൾക്ക് മാത്രമേ വിജയിക്കാൻ കഴിയൂ... ചിലർ തുടക്കത്തിലേ വിജയിക്കുന്നു... ചിലർ പല പരാജയങ്ങൾക്കു ശേഷം വിജയിക്കുന്നു... ചിലർക്ക് വിജയിക്കാൻ കഴിയുന്നില്ല.. അതൊക്കെ പല പല കാരണങ്ങൾ കൊണ്ടാവാം..

തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഒരാളുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്നില്ല.. പ്രവർത്തനങ്ങളിൽ സത്യസന്ധതയും മാന്യതയും എത്രത്തോളം പുലർത്തുന്നു എന്നുള്ളതാണ് ഒരാളുടെ വ്യക്തിത്വം എന്നത്..

ഡോക്ടർക്ക് തന്റെ തൊഴിലിൽ വിജയം ആശംസിക്കുന്നു.. തിരക്കിനിടയിലും തന്നാൽ കഴിയുന്ന രീതിയിൽ സാമൂഹ്യരംഗത്തും ഡോക്ടറുടെ പ്രവർത്തനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.. ഡോക്ടർ ജോ ജോസഫിനും കുടുംബത്തിനും എന്റെ എല്ലാവിധ ആശംസകളും 🙏

സ്നേഹത്തോടെ പത്മജ വേണുഗോപാൽ 👍👍

ഡോ. ജോ ജോസഫിനെ പച്ചയായ മനുഷ്യനെന്ന് വി​ശേഷിപ്പിച്ച് കോൺ​ഗ്രസ് സൈബർ ടീം രംഗത്തെത്തിയിരുന്നു. `ജോ ജോസഫ് പച്ചയായ നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു നിഷ്കളങ്കനായത് കൊണ്ടായിരിക്കാം വാക്കുകളിൽ പിഴവും പെരുമാറ്റത്തിൽ തിടുക്കവും ആവലാതിയും കാണാൻ സാധിച്ചത്. രാഷ്ട്രീയ എതിരാളി എന്നതിൽ കവിഞ്ഞ് ഒരു കോൺ​ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യനാണ് ജോ ജോസഫ് എന്നും സൈബർ ടീം ചൂണ്ടിക്കാട്ടിയിരുന്നു.

കോൺ​ഗ്രസ് സൈബർ ടീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

`Dr. Jo Joseph ഒരു നിഷ്കളങ്കൻ ആയിരുന്നിരിക്കാം... കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ നാക്ക്‌ പിഴകൾ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളിൽ പെരുമാറ്റങ്ങളിൽ ഒരു തിടുക്കം ആവലാതി നമ്മൾ കണ്ടിട്ടുണ്ട്.,.. താങ്കൾ നല്ലൊരു മനുഷ്യനാണ്...പച്ചയായ മനുഷ്യൻ

രാഷ്ട്രീയ എതിരാളി എന്നതിൽ കവിഞ്ഞു ഒരു കൊണ്ഗ്രെസുകാരനും വെക്തി വിരോധമില്ലാത്ത ഒരു മനുഷ്യൻ അപമാന ഭാരത്താൽ തല കുനിച്ചല്ല. തല നിവർത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവ​െ ൻറ മാത്രമല്ല തോറ്റവ​െൻറ കൂടിയാണ്. നിങ്ങൾ നല്ലൊരു മനുഷ്യനാണ് നിങ്ങളെ വേദന അനുഭവിക്കുന്നവർക്ക് ആവശ്യമുണ്ട് 🥰

Dr. Jo Joseph എന്തെങ്കിലു ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു, അതാണ് ഞങ്ങളുടെ കോൺഗ്രസ് പാർട്ടിയുടെ സംസ്കാരവും ഞങ്ങളെ പഠിപ്പിച്ചതും. ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അനുഗ്രഹിക്കട്ടെ'.

Show Full Article
TAGS:Padmaja Venugopaluma thomasJo Joseph
News Summary - Padmaja Venugopal with a comment about Dr Jo Joseph
Next Story