Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹസന്‍റെ...

ഹസന്‍റെ വെളിപ്പെടുത്തലിൽ സന്തോഷമുണ്ട് -പത്മജ

text_fields
bookmark_border
padmaja-venugopal
cancel

തിരുവനന്തപുരം: കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ചതിൽ ദുഃഖമുണ്ടെന്ന എം.എം ഹസന്‍റെ വെളിപ്പെടുത്തതിൽ മകളെന്ന നിലയിൽ സന്തോഷമുണ്ടെന്ന് പത്മജ വേണുഗോപാൽ. തെറ്റ് ചെയ്യുന്നവർ ഒരിക്കലും അക്കാര്യം തുറന്നു പറയാൻ തയാറാകില്ല. ഹസന്‍റെ പ്രസ്താവനയെ നന്മയായി കരുതുന്നുവെന്നും പത്മജ പറഞ്ഞു. 

കരുണാകരനെ രാജിവെപ്പിച്ച സംഭവത്തിൽ പിന്നിൽ എന്തെല്ലാം നടന്നുവെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. ഇപ്പോൾ ഒരു പോസ്റ്റ്മോർട്ടത്തിന് പോകേണ്ട കാര്യമില്ല. കരുണാകരൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്‍റെ ആത്മാവിനെങ്കിലും സന്തോഷമുണ്ടാവട്ടെ എന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു. 

Show Full Article
TAGS:mm hassanpadmaja venugopalkerala newsmalayalam newsK. Karunakaran
News Summary - Padmaja Venugopal Welcome MM Hassan's K. Karunakaran Statement -Kerala News
Next Story