'എന്നെ സഹായിച്ചതും ദ്രോഹിച്ചതും കോൺഗ്രസുകാർ'; ചില കാര്യങ്ങൾ തുറന്നു പറയുമെന്ന് പത്മജ വേണുഗോപാൽ
text_fieldsനിയമസഭ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് കെ.പി.സി.സി നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിൽ കടുത്ത പ്രതികരണവുമായി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. തന്നെ സഹായിച്ചതും ദ്രോഹിച്ചതും കോൺഗ്രസുകാർ തന്നെയാണെന്ന് പത്മജ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ മനസ് വല്ലാതെ മടുത്തിരിക്കുന്നുവെന്നും ചില കാര്യങ്ങൾ പരസ്യമായി പറയുമെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.
എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ..
എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും.. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടിവേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ.. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങൾ കൈപ്പ് ഏറിയതാണ് ..
"എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല... എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു.. "