Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ കരുണാകരനെ വിശ്വസിച്ചവർക്ക് എന്നെയും വിശ്വസിക്കാം; തൃശൂരിൽ പോരാട്ടത്തിനൊരുങ്ങി പത്മജ വേണുഗോപാൽ

text_fields
bookmark_border
കെ കരുണാകരനെ വിശ്വസിച്ചവർക്ക് എന്നെയും വിശ്വസിക്കാം; തൃശൂരിൽ പോരാട്ടത്തിനൊരുങ്ങി പത്മജ വേണുഗോപാൽ
cancel

തൃശൂർ: തൃശൂർ നിയമസഭയിൽ പോരാട്ടത്തിനൊരുങ്ങി ബി.ജെ.പി സ്ഥാനാർഥി പത്മജ വേണുഗോപാൽ. ബി.ജ.പിയിൽ വഴക്കില്ലെന്നും പ്രസ്ഥാനമെന്നാൽ അവർക്ക് വളരെ വലുതാണെന്നും പത്മജ പറഞ്ഞു. ഇത്രയും നാൾ കെ കരുണാകരനെ വിശ്വസിച്ചവർക്ക് എന്നെയും വിശ്വസിക്കാമെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'നമ്മൾ വിശ്വസിച്ചവർ ചതിക്കുമ്പോൾ അത് വല്ലാത്തൊരു വേദനയാണ്. ആ വേദന എനിക്കിപ്പോഴുമുണ്ട്. അതിന്‍റെ നിരാശയിലാണ് ഞാൻ കുറച്ച് കാലമായി എല്ലാറ്റിൽ നിന്നും മാറി നിന്നത്. ഇത്തവണ പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ ആവശ്യപ്പെട്ട ഒറ്റക്കാര്യം എനിക്ക് തൃശൂർ മതി എന്നാണ്. തൃശൂർക്കാരെ എനിക്ക് വിശ്വാസമാണ്. ഒരു പ്രാവശ്യം കൂടി അവരുടെ അടുത്ത് ചെന്നാൽ അവരെന്നെ തള്ളിക്കളയില്ല'- പത്മജ പറഞ്ഞു.

തൃശൂരിൽ മത്സരിക്കേണ്ടി വന്നാൽ വളരെ സന്തോഷത്തോടെ അത് ഏറ്റെടുക്കുമെന്നും മുരളീധരന്‍റെ എതിരാളിയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒരു ചർച്ചയും ബി.ജെ.പിയിൽ ഉണ്ടായിട്ടില്ലെന്നും കുടുംബ ബന്ധങ്ങൾക്ക് വിലകൊടുക്കുന്ന ആളായതിനാൽ അത് ബുദ്ധിമുട്ടാണെന്നും പത്മജ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 1000ൽ താഴെ വോട്ടുകൾക്കാണ് തൃശൂരിൽ പത്മജ പരാജയപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Padmaja Venugopal Ready for the Fight in Thrissur
Next Story