Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റപ്പെടൽ’ കാരണമാക്കി പത്മജ; പിടിച്ചുനിർത്താതെ ബി.ജെ.പി

text_fields
bookmark_border
ഒറ്റപ്പെടൽ’ കാരണമാക്കി പത്മജ; പിടിച്ചുനിർത്താതെ ബി.ജെ.പി
cancel

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ പാ​ർ​ട്ടി​യി​ൽ പി​ടി​ച്ചു​നി​ർ​ത്താ​ൻ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളൊ​ന്നും വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ​ ബി.​ജെ.​പി നേ​തൃ​ത്വം. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റോ​ട്​ പാ​ർ​ട്ടി വി​ടാ​നു​ള്ള കാ​ര​ണ​മാ​യി പ​ത്മ​ജ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്, ബി.​ജെ.​പി​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ കോ​ൺ​ഗ്ര​സ് പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ന്നു​വെ​ന്നാ​ണ്. വി​ദേ​ശ​ത്തു​ള്ള രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ,​ പ​ത്മ​ജ​യു​ടെ താ​ൽ​പ​ര്യം പോ​ലെ തീ​രു​മാ​നി​ക്കാ​മെ​ന്നാ​ണ്​ മ​റു​പ​ടി ന​ൽ​കി​യ​ത്.

2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ്​ കോ​ൺ​ഗ്ര​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി പ​ത്മ​ജ ബി.​ജെ.​പി കൂ​ടാ​ര​ത്തി​ലെ​ത്തി​യ​ത്. പ​ത്മ​ജ പാ​ർ​ട്ടി​യി​ലെ​ത്തി​യ​ത്​ ബി.​ജെ.​പി വ​ലി​യ കാ​ര്യ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി. കോ​ൺ​ഗ്ര​സി​നെ​തി​രെ ദേ​ശീ​യ​ത​ല​ത്തി​ല​ട​ക്കം പ്ര​ചാ​ര​ണ ആ​യു​ധ​വു​മാ​ക്കി. മു​ൻ കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ​യും എ.​കെ. ആ​ന്‍റ​ണി​യു​ടെ​യും മ​ക്ക​ൾ ബി.​ജെ.​പി​യി​ലെ​ത്തി​യെ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ പ്ര​ചാ​ര​ണാ​യു​ധം. കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​നും സ​ഹോ​ദ​ര​ൻ കെ. ​മു​ര​ളീ​ധ​ര​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി ബി.​ജെ.​പി​യു​ടെ കൈ​യ്യ​ടി വാ​ങ്ങി​യ പ​ത്മ​ജ, വ​ലി​യ സ്ഥാ​ന​മാ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. അ​വ​ർ​ക്ക്​ ഗ​വ​ർ​ണ​ർ സ്ഥാ​നം കി​ട്ടു​മെ​ന്ന പ്ര​ചാ​ര​ണ​വും ഇ​തി​നി​ട​യി​ലു​ണ്ടാ​യി. എ​ന്നാ​ൽ, ബി.​ജെ.​പി കോ​ർ​ക​മ്മി​റ്റി ക്ഷ​ണി​താ​വാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യു​മാ​ക്കി.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട പ​ത്മ​ജ തോ​ൽ​വി​ക്ക്​ പി​ന്നി​ൽ ബി.​ജെ.​പി നേ​താ​ക്ക​ളി​ൽ ചി​ല​രാ​ണെ​ന്ന്​​ പ​റ​യാ​തെ പ​റ​ഞ്ഞു. അ​ന്നു​മു​ത​ൽ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​യി​രു​ന്നു അ​വ​ർ. ഇ​തി​നി​ട​യി​ൽ പ​ല​ത​വ​ണ ബി.​ജെ.​പി വി​ടു​ന്നെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യി. ഒ​ടു​വി​ൽ വ്യാ​ഴാ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​ക്കാ​ര്യം പ​ത്മ​ജ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ പ്ര​ശ്ന​മാ​ണ് രാ​ജി​വ​ക്കാ​ൻ കാ​ര​ണ​മാ​യി പ​ത്മ​ജ ഔ​ദ്യോ​ഗി​ക​മാ​യി പ​റ​യു​ന്ന​തെ​ങ്കി​ലും ബി.​ജെ.​പി​യി​ൽ കാ​ര്യ​മാ​യ പ​രി​ഗ​ണ​ന കി​ട്ട​ിയില്ലെന്നതാണ് വ​സ്തു​ത. കോ​ൺ​ഗ്ര​സ് വി​ട്ട​പ്പോ​ൾ കു​ടും​ബ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടെ​ന്ന്​ പ​റ​ഞ്ഞ അ​വ​ർ, ബി.​ജെ.​പി​യി​ലും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - padmaja quit BJP
Next Story