Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്മപുരസ്കാരം...

പത്മപുരസ്കാരം പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍ക്ക് പത്മശ്രീ

text_fields
bookmark_border

ന്യൂഡൽഹി: റിപബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ക്ക് പത്മശ്ര ീ. മൂഴിക്കല്‍ പങ്കജാക്ഷി, സത്യനാരായണന്‍ മുണ്ടൂര്‍ എന്നിവര്‍ക്കാണ് പത്മശ്രീ. മൂഴിക്കല്‍ പങ്കജാക്ഷി നോക്കുവിദ് യാ കലാകാരിയാണ്. ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനാണ് സത്യനാരായണന്‍ മുണ്ടൂര്‍ പത്മ പുരസ്കാരത്തിന് അര്‍ഹന ായത്.

എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാ രണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി.

ഗ്ര ാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ ്‌കാരം ലഭിച്ചത്. കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ മുണ്ടൂര്‍ 40 വര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് താമസിക്കുന്നത ്. അരുണാചൽ പ്രദേശ് സർക്കാരാണ് മുണ്ടൂരിന്‍റെ പേര് നാമനിർദേശം നൽകിയത്.

പാവകളിയുടെ ജീവിതം; പങ് കജാക്ഷിക്ക്​ പത്മശ്രീ
ന്യൂ​ഡ​ൽ​ഹി: നോ​ക്കു​വി​ദ്യ പാ​വ​ക​ളി ക​ലാ​കാ​രി മൂ​ഴി​ക്ക​ൽ പ​ങ്ക​ജാ​ക്ഷി ​ക്ക്​ പ​ത്മ​ശ്രീ. അ​ന്യം​നി​ന്നു പോ​കു​ന്ന പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ത്തെ സ്വ​ന്തം പ​രി​ശ്ര​മ​ത്തി​ലൂ​ടെ സം​ര​ക്ഷി​ച്ച്​ ഈ ​മേ​ഖ​ല​ക്ക്​ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ പു​ര​സ്​​കാ​രം. രാ​മാ​യ​ണ​വും മ​ഹാ​ഭാ​ര​ത​വും ആ​സ്​​പ​ദ​മാ​ക്കി​യു​ള്ള പാ​വ​ക​ളി​യാ​ണി​ത്. കോ​ട്ട​യം സ്വ​ദേ​ശി​യാ​ണ്​ പ​ങ്ക​ജാ​ക്ഷി.

അരുണാചലി​​​െൻറ അങ്കിൾ മൂസ വഴി കേരളത്തിനൊരു​​ പത്മശ്രീ
ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശ്​ വ​ഴി കേ​ര​ള​ത്തി​ന്​ ഇ​ക്കു​റി അ​പൂ​ർ​വ​മാ​യൊ​രു പ​ത്മ​ശ്രീ. നാ​ലു പ​തി​റ്റാ​ണ്ടു മു​മ്പ്​ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​​ലെ​ത്തി വി​ദ്യാ​ഭ്യാ​സ, വാ​യ​ന​ശാ​ല രം​ഗ​ത്ത്​ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്ന സ​ത്യ​നാ​രാ​യ​ണ​ൻ മു​ണ്ട​യാ​ടാ​ണ്​ ​ റി​പ്പ​ബ്ലി​ക്​ ദി​നം പ്ര​മാ​ണി​ച്ച്​ പ്ര​ഖ്യാ​പി​ച്ച പ​ത്​​മ പു​ര​സ്​​കാ​രം നേ​ടി​യ മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ. അ​രു​ണാ​ച​ൽ പ്ര​ദേ​ശു​കാ​ർ​ക്ക്​ അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​രു​ന്ന ‘അ​ങ്കി​ൾ മൂ​സ’.

തൃ​ശൂ​ർ മു​ണ്ട​യാ​ട്​ ആ​റ​േ​ങ്ങാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ സ​ത്യ​നാ​രാ​യ​ണ​ൻ വി​വേ​കാ​ന​ന്ദ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ക​നാ​ണ്. നേ​ര​ത്തേ മും​ബൈ​യി​ൽ റ​വ​ന്യൂ ഓ​ഫി​സ​റാ​യി​രു​ന്നു. ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച്​ 1979ലാ​ണ്​ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ലോ​ഹി​ത്​ എ​ന്ന ഉ​ൾ​നാ​ട്ടി​ൽ ചേ​ക്കേ​റി​യ​ത്. വാ​യ​ന​ശാ​ല പ്ര​സ്ഥാ​ന​ത്തി​​​െൻറ അ​മ​ര​ക്കാ​ര​നാ​യി മാ​റി. 13 ബാം​ബൂ​സ ലൈ​ബ്ര​റി​ക​ൾ അ​ദ്ദേ​ഹം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഓ​രോ​ന്നി​ലും 10,000ത്തി​ൽ കു​റ​യാ​ത്ത പു​സ്​​ത​ക​ങ്ങ​ൾ.

ഗാ​ർ​ഹി​ക വാ​യ​ന​ശാ​ല പ്ര​സ്ഥാ​ന​ത്തി​നും തു​ട​ക്കം കു​റി​ച്ചു. കു​ട്ടി​ക​ളു​ടെ അ​ക്കാ​ദ​മി​ക താ​ൽ​പ​ര്യ​ങ്ങ​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ അ​രു​ണാ​ച​ൽ പ്ര​ദേ​ശു​കാ​ർ​ക്ക്​ അ​ദ്ദേ​ഹ​​ത്തെ അ​ങ്കി​ൾ മൂ​സ​യാ​ക്കി​യ​ത്.

സി.വി. പാപ്പച്ചനും മനോജ്​കുമാറിനും രാഷ്​ട്രപതിയുടെ പൊലീസ്​ മെഡൽ
ന്യൂ​ഡ​ൽ​ഹി: മു​ൻ ഫു​ട്‌​ബാ​ൾ താ​രം സി.​വി. പാ​പ്പ​ച്ച​ൻ ഉ​ൾ​പ്പെ​ടെ കേ​ര​ള പൊ​ലീ​സി​ൽ 10 പേ​ർ​ക്ക്​​ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള രാ​ഷ്​​ട്ര​പ​തി​യു​ടെ മെ​ഡ​ൽ. കൊ​ച്ചി സി.​ബി.​ഐ​യി​ലെ അ​ഡീ​ഷ​ന​ൽ സൂ​പ്ര​ണ്ട് ടി.​വി. ജോ​യി​ക്കും ല​ഖ്​​നോ എ​സ്.​ബി.​ഐ അ​ഡീ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ന്തി​യ പ​ണി​ക്ക​ർ​ക്കും വി​ശി​ഷ്​​ട​സേ​വാ പൊ​ലീ​സ്​ മെ​ഡ​ൽ ല​ഭി​ച്ചു.

കേ​ര​ള പൊ​ലീ​സി​ൽ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡി​ന്​ അ​ർ​ഹ​രാ​യ​വ​ർ: കെ. ​മ​നോ​ജ്കു​മാ​ർ (എ​സ്.​പി ആ​ൻ​ഡ് അ​സി. ഡ​യ​റ​ക്ട​ർ, കെ.​ഇ.​പി.​എ, തൃ​ശ്ശൂ​ർ), സി.​വി. പാ​പ്പ​ച്ച​ൻ, (ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ൻ​റ്, ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ, തൃ​ശ്ശൂ​ർ), എ​സ്. മ​ധു​സൂ​ദ​ന​ൻ (ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, എ​സ്.​ബി.​സി.​ഐ.​ഡി, പ​ത്ത​നം​തി​ട്ട), എ​സ്. സു​രേ​ഷ്‌​കു​മാ​ർ (ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, ച​ങ്ങ​നാ​ശ്ശേ​രി), എ​ൻ.​രാ​ജ​ൻ (ഡി​വൈ.​എ​സ്.​പി, വി​ജി​ല​ൻ​സ് കോ​ട്ട​യം), കെ.​സി. ഭു​വ​നേ​ന്ദ്ര​ദാ​സ് (എ​സ്.​സി.​പി.​ഒ, വി​ജി​ല​ൻ​സ് ആ​ല​പ്പു​ഴ), കെ. ​മ​നോ​ജ്കു​മാ​ർ, (എ.​എ​സ്.​ഐ, ട്രാ​ഫി​ക്, ക​ണ്ണൂ​ർ), എ​ൽ. സാ​ലു​മോ​ൻ, (അ​സി. ക​മാ​ൻ​ഡ​ൻ​റ്, ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ, തൃ​ശ്ശൂ​ർ) പി. ​രാ​ഗേ​ഷ്, (എ.​എ​സ്.​ഐ, ക്രൈം​ബ്രാ​ഞ്ച്) കെ. ​സ​ന്തോ​ഷ്‌​കു​മാ​ർ (എ.​എ​സ്.​ഐ, ജി​ല്ലാ സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച്, തൃ​ശ്ശൂ​ർ).റി​പ്പ​ബ്ലി​ക്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ധീ​ര​ത​ക്കു​ള്ള പൊ​ലീ​സ് മെ​ഡ​ൽ 286 പേ​ർ​ക്കും വി​ശി​ഷ്​​ട സേ​വ​ന​ത്തി​നു​ള്ള പൊ​ലീ​സ് മെ​ഡ​ലി​ന് 93 പേ​രും സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള പൊ​ലീ​സ് മെ​ഡ​ലി​ന് 657 പേ​രു​മാ​ണ് അ​ർ​ഹ​രാ​യ​ത്.

സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള പൊ​ലീ​സ്​ ​ മെ​ഡ​ൽ നേ​ടി​യ മ​റ്റു സ​ർ​വി​സി​ലെ മ​ല​യാ​ളി​ക​ൾ:
പി. ​മു​ര​ളീ​ധ​ര​ൻ (ഇ​ൻ​സ്‌​പെ​ക്ട​ർ, സി.​ആ​ർ.​പി.​എ​ഫ് പ​ള്ളി​പ്പു​റം), ച​ന്ദ്ര​ൻ ക​രു​ണാ​ക​ര​ൻ (ഹെ​ഡ് കോ​ൺ​സ്​​റ്റ​ബി​ൾ, എ​ൻ.​ഐ.​എ, കൊ​ച്ചി), ജി​നി ജോ​ബ് റോ​സ​മ്മ (ഇ​ൻ​സ്‌​പെ​ക്ട​ർ, സി.​ഐ.​എ​സ്.​എ​ഫ്, ഫാ​ക്ട് ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ), എ​ൻ.​ജി ആ​ൻ​റ​ണി സു​രേ​ഷ് (ഓ​ഫി​സ​ർ ഇ​ൻ ചാ​ർ​ജ്, മ​ണി​പ്പൂ​ർ), സു​ദ​ർ​ശ​ൻ കു​മാ​ർ (എ​സ്.​ഐ, എ​ൻ.​സി.​ആ​ർ.​ബി), പി.​പി. ജോ​യ് (എ.​എ​സ്.​സി, റെ​യി​ൽ​​വേ ന​വി മും​ബൈ), കെ. ​രാ​ജ​ശേ​ഖ​ര​ൻ (സി.​ആ​ർ.​പി.​എ​ഫ്, ആ​വ​ഡി), സു​രേ​ഷ്‌​കു​മാ​ർ (എ.​എ​സ്.​ഇ, സി.​ഐ.​എ​സ്.​എ​ഫ്, ഉ​റി), പി. ​ഭാ​സ്‌​ക​ര​ൻ (എ​സ്.​ഐ, പു​തു​ച്ചേ​രി), സ്​​റ്റീ​ഫ​ൻ മാ​ത്യു ആ​ൻ​റ​ണി ( അ​സി. ക​മീ​ഷ​ണ​ർ, ആ​ൻ​റി ടെ​റ​റി​സ്​​റ്റ്​ സ്‌​ക്വാ​ഡ്, മും​ബൈ), വി. ​അ​നി​ൽ​കു​മാ​ർ (ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, ക്രൈം​ബ്രാ​ഞ്ച് സി.​ഐ.​ഡി, തി​രു​നെ​ൽ​വേ​ലി), എ​ൻ. ജ​യ​ച​ന്ദ്ര​ൻ, (സ്‌​പെ​ഷ​ൽ എ​സ്.​ഐ, വി​ജി​ല​ൻ​സ് ചെ​ന്നൈ), വൈ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ (സ്‌​പെ​ഷ​ൽ എ​സ്.​ഐ വി​ജി​ല​ൻ​സ്, ചെ​ന്നൈ), ആ​ർ. വേ​ണു​ഗോ​പാ​ൽ (ക​മാ​ൻ​ഡ​ൻ​റ്, തെ​ലു​ങ്കാ​ന), ഡി. ​ര​മേ​ഷ് ബാ​ബു ( സീ​നി​യ​ർ ക​മാ​ൻ​ഡോ, തെ​ലു​ങ്കാ​ന), എം. ​ന​ന്ദ​കു​മാ​ർ (ഇ​ൻ​സ്​​പെ​ക്ട​ർ, സി.​ഐ.​ഡി, ചെ​ന്നൈ), കെ.​എ​ൻ. കേ​ശ​വ​ൻ (എ.​എ​സ്.​ഐ- ചി​റ്റൂ​ർ, ആ​ന്ധ്ര​പ്ര​ദേ​ശ്), ഹ​രി​ഷ് ഗോ​പി​നാ​ഥ​ൻ നാ​യ​ർ (എ​സ്.​ഐ.​ബി, തി​രു​വ​ന​ന്ത​പു​രം), ടി.​ജെ. വി​ജ​യ​ൻ (ഇ​ൻ​സ്‌​പെ​ക്ട​ർ, സി.​ആ​ർ.​പി.​എ​ഫ്, റാ​യ്പു​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padma awards
News Summary - padma awards
Next Story