Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൃദ്ധ ദമ്പതികൾ വീട്ടിൽ...

വൃദ്ധ ദമ്പതികൾ വീട്ടിൽ വെട്ടേറ്റ്​ മരിച്ച നിലയിൽ

text_fields
bookmark_border

മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറിയിൽ വയോധിക ദമ്പതികളെ വീടിനകത്തും മുറ്റത്തുമായി വെട്ടേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിയിൽപറമ്പ് കൂളിപ്പിലാക്കൽ കൃഷ്ണൻ (78), ഭാര്യ അമ്മിണി (68) എന്നിവരാണ് മരിച്ചത്. അമ്മിണിയെ കൊലപ ്പെടുത്തിയ ശേഷം കൃഷ്ണൻ സ്വയം വെട്ടിയതാണെന്നാണ്​ സൂചന.

മകൾ അംബിക സംഭവസമയത്ത്​ വീട്ടിലുണ്ടായിരുന്നില്ല. ഉച്ചക്ക് രണ്ടോടെ ഇവിടെയെത്തിയ ബന്ധുവും അയൽവാസിയുമായ സ്ത്രീയാണ് മൃതദേഹങ്ങൾ കണ്ടത്. അമ്മിണിയുടെ മൃതദേഹം മുറിയിലും കൃഷ്​ണ​​​െൻറ മൃതദേഹം വെട്ടുകത്തി കൈയിൽ പിടിച്ച നിലയിൽ വീട്ടുമുറ്റത്തെ മതിലിനോട് ചേർന്നുമാണ് കിടന്നിരുന്നത്.

ടി.വി കാണുകയായിരുന്ന കൃഷ്ണൻ ഭാര്യയുമായി വഴക്കിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയും തുടർന്ന്​ വീടിന് പുറത്തിറങ്ങി സ്വയം വെട്ടിമരിക്കുകയുമായിരുന്നെന്നാണ് പൊലീസ് നിഗമനം. കൃഷ്ണ​​​െൻറ രണ്ടാം ഭാര്യയാണ് അമ്മിണി. ഇവർക്ക് അജിത എന്ന ഒരുമകൾ കൂടിയുണ്ട്.

കൃഷ്ണ​​​െൻറ ആദ്യഭാര്യ കർണാടക സ്വദേശിനി മരിച്ചതാണ്​. ഈ ബന്ധത്തിൽ മൂന്ന്​ മക്കളുണ്ട്. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലി​​​െൻറ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padinjattumuri murder
News Summary - padinjattumuri murder
Next Story