Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെല്ല്​ സംഭരണം:...

നെല്ല്​ സംഭരണം: വിജ്​ഞാപനമായില്ല; രജിസ്ട്രേഷൻ വൈകുന്നു

text_fields
bookmark_border
നെല്ല്​ സംഭരണം: വിജ്​ഞാപനമായില്ല; രജിസ്ട്രേഷൻ വൈകുന്നു
cancel

പാ​ല​ക്കാ​ട്: ഖാ​രി​ഫ് വി​ള​ക​ളു​ടെ സം​ഭ​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ വി​ജ്​​ഞാ​പ​നം പു​റ​െ​പ്പ​ടു​വി​ക്കാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന​ത്ത് ഈ ​സീ​സ​ണി​ലെ നെ​ല്ല് സം​ഭ​ര​ണ​ന​ട​പ​ടി​ക​ൾ വൈ​കു​ന്നു.

ഇ​തു​കാ​ര​ണം ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​ഗ​സ്​​റ്റ്​ ഒ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ​യാ​ണ് അ​പേ​ക്ഷ​സ​മ​യം. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റ് കോ​പ്പി​യും അ​നു​ബ​ന്ധ​രേ​ഖ​ക​ളും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കൃ​ഷി​ഭ​വ​നു​ക​ളി​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​ണ് പ​തി​വ്.

കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​യ​ല്‍ പ​രി​ശോ​ധി​ച്ച് ശി​പാ​ര്‍ശ ചെ​യ്യേ​ണ്ട അ​പേ​ക്ഷ​ക​ള്‍ പാ​ഡി ഓ​ഫി​സി​ലേ​ക്ക് അ​യ​ക്കും.

ഇ​വി​ടെ കൊ​യ്ത്ത് തീ​യ​തി​ക്ക​കം മ​റ്റു പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി സം​ഭ​ര​ണം തു​ട​ങ്ങു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ഈ ​പ്രാ​വ​ശ്യം കോ​വി​ഡ് ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ നി​ല​വി​ലെ രീ​തി​യി​ൽ മാ​റ്റം വ​രു​ത്തു​മോ​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ട​ല്ല.

കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഖാ​രി​ഫ് വി​ള​ക​ളു​ടെ സം​ഭ​ര​ണം രാ​ജ്യ​ത്ത് ഒ​ക്ടോ​ബ​ർ ഒ​ന്ന്് മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ജി​ല്ല​യി​ൽ സെ​പ്റ്റം​ബ​റി​ൽ കൊ​യ്​​ത്ത്​ ആ​രം​ഭി​ക്കും. നെ​ല്ല് സം​ഭ​രി​ക്കാ​ൻ പി​ന്നെ​യും ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​ന്ന​ത് ക​ർ​ഷ​ക​രെ ഏ​റെ ദു​രി​ത​ത്തി​ലാ​ക്കും.

അ​തി​നാ​ൽ ജി​ല്ല​യി​ൽ സം​ഭ​ര​ണം നേ​ര​ത്തെ‍യാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ അ​ഭ്യ​ർ​ഥി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​വ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന്് ആ​രോ​പ​ണ​മു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ സ​ർ​ക്കാ​റും സ​പ്ലൈ​കോ​യും ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ സം​ഭ​ര​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​റി​ല്ലെ​ന്നാ​ണ് മു​ൻ​വ​ർ​ഷ​ത്തെ അ​നു​ഭ​വം.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്​​റ്റ്​ 14നാ​ണ് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ർ പ​കു​തി​യോ​ടെ​യാ​ണ് സം​ഭ​ര​ണം തു​ട​ങ്ങി​യ​തും. 2019-20ൽ 1.53 ​ല​ക്ഷം ഹെ​ക്ട​റി​ലാ​യി 2.24 ല​ക്ഷം അ​പേ​ക്ഷ​ക​രി​ൽ നി​ന്ന് 7.09 ല​ക്ഷം മെ​ട്രി​ക് ട​ൺ നെ​ല്ലാ​ണ് സം​സ്ഥാ​ന​ത്ത് സ​പ്ലൈ​കോ സം​ഭ​രി​ച്ച​ത്. താ​ങ്ങു​വി​ല​യി​ൽ പ്ര​ഖ്യാ​പി​ച്ച വ​ർ​ധ​ന ന​ട​പ്പാ​ക്കി​യാ​ൽ കി​ലോ നെ​ല്ലി​ന് 27.48 രൂ​പ ക​ർ​ഷ​ക​ന് ഈ ​സീ​സ​ൺ മു​ത​ൽ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsPaddy storageRegistration delayKerala News
Next Story