Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെല്ലുസംഭരണം ഇഴയുന്നു;...

നെല്ലുസംഭരണം ഇഴയുന്നു; താങ്ങുവില പ്രഖ്യാപനം ഇപ്പോഴും ജലരേഖ

text_fields
bookmark_border
paddy
cancel

കോട്ടയം: സംസ്ഥാനത്തെ നെൽകർഷകർ വീണ്ടും കടുത്ത ദുരിതത്തിൽ. സിവിൽ സപ്ലൈസ്​ കോർപറേഷ​െൻറയും മില്ലുടമകളുടെയും അനാസ്ഥമൂലം നെല്ലുസംഭരണത്തിലെ മെല്ലെപ്പോക്കിന്​ പിന്നാലെ വർധിപ്പിച്ച താങ്ങുവില കിട്ടാതിരിക്കുകകൂടി ചെയ്​തതോടെ ബഹുഭൂരിപക്ഷം കർഷകരും വൻ പ്രതിസന്ധിയിലാണ്​.

നെല്ലുസംഭരണം ഉടൻ പൂർത്തിയാക്കുമെന്ന്​ കൃഷി വകുപ്പ്​ ആവർത്തിക്കു​േമ്പാഴും നടപടികൾ അനിശ്ചിതത്വത്തിലാണ്​. പല ജില്ലയിലും ടൺകണക്കിന്​ നെല്ല്​ വേനൽമഴയിൽ നശിക്കു​േമ്പാഴും സംഭരണത്തിന്​ നിയോഗിക്കപ്പെട്ടവർ രംഗത്തുവന്നിട്ടില്ല. പാട​േശഖരങ്ങളിൽ കൂട്ടിയിട്ട നെല്ല്​ മഴയിൽ നശിക്കാതിരിക്കാൻ കർഷകർ നെ​ട്ടോട്ടമോടുകയാണ്​. സംസ്ഥാന വ്യാപകമായി 40,000 മുതൽ 50,000 ടൺ വരെ നെല്ല്​ കെട്ടിക്കിടക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ട്​.

താങ്ങുവില നാമമാത്രമാണെന്ന ആക്ഷേപം നിലനിൽക്കു​േമ്പാഴും പ്രഖ്യാപിച്ച തു​കയെങ്കിലും നൽകണമെന്നാണ്​ കർഷകരുടെ ആവശ്യം. കഴിഞ്ഞ ബജറ്റിൽ നെല്ലി​െൻറ താങ്ങുവില 28 രൂപയായി വർധിപ്പിച്ചിരുന്നു. നിലവിലെ 27.48ൽനിന്നാണ്​ ഈ വർധന. എന്നാൽ, വർധിപ്പിച്ച തുക ഇതുവരെയും കർഷകർക്ക്​ ലഭിക്കുന്നില്ല. പഴയ സംഭരണവിലയിൽ 18.68 രൂപ കേന്ദ്രവിഹിതവും 8.80രൂപ സംസ്ഥാന വിഹിതവുമാണ്​. ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച നിരക്കിൽ നെല്ല്​ സംഭരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല.

ആലപ്പുഴ, കോട്ടയം, പാലക്കാട്​ ജില്ലകളിലാണ്​ കർഷകർ കടുത്ത ദുരിതം പേറുന്നത്​. പഴയ വിലയ്​ക്കാണ്​ ഇപ്പോഴും സംഭരണം. കഴിഞ്ഞ വർഷവും മാർച്ചിലും വിറ്റ നെല്ലി​െൻറ പണം ഇനിയും പലർക്കും ലഭിക്കാനുണ്ട്​. കൊയ്​ത്തിനും സംഭരണത്തിനും എല്ലാം നിലനിൽക്കുന്ന പ്രശ്​നങ്ങൾ നെൽകൃഷി അന്യമാക്കുമെന്ന മുന്നറിയിപ്പും കർഷകർ നൽകുന്നു. ലോറി വാടകയും അമിത കയറ്റിറക്കുകൂലിയും കർഷകരെ വലക്കുകയാണ്. സ്വകാര്യ മില്ലുടമകളുടെ സമ്മർദവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സർക്കാർ സംഭ​രണം അട്ടിമറിക്കാൻ ഉന്നതതല ആസൂത്രിത നീക്കങ്ങളും കർഷകർക്ക്​ തിരിച്ചടിയാവുകയാണ്​. കുട്ടനാട്​-അപ്പർ കുട്ടനാട്​ മേഖലയിൽ മാത്രം 12,000 ടൺ ​നെല്ല്​ ഇനിയും സംഭരിക്കാനുണ്ട്​. നെൽകർഷകരുടെ ദുരിതമകറ്റാൻ സർക്കാർ ഉടമസ്ഥതയിൽ കൂടുതൽ മില്ലുകൾ തുറക്കുമെന്ന പ്രഖ്യാപനം ഇനിയും ഫലം കണ്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsPaddy storage
News Summary - Paddy storage is creeping; The support price announcement is not confirmed
Next Story