നെല്‍വയല്‍ സംരക്ഷണ നിരീക്ഷണ സമിതി അട്ടിമറിച്ച് തദ്ദേശവകുപ്പ്
text_fieldsതിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമവും ചട്ടവും അനുസരിച്ച് നിലവില്‍ വരേണ്ട നിരീക്ഷണസമിതി (എല്‍.എല്‍.എം.സി) അട്ടിമറിച്ച് തദ്ദേശവകുപ്പിന്‍െറ ഉത്തരവ്. ജനപ്രതിനിധിയും കര്‍ഷകപ്രതിനിധികളും അടങ്ങിയതാണ് ഈ സമിതി. ഡാറ്റാ ബാങ്കില്‍ നിലമോ തണ്ണീര്‍ത്തടമോ ആയി ഉള്‍പ്പെടുത്താത്തതും അതേസമയം, റവന്യൂ രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയതുമായ ഭൂമി വീട് വെക്കാനും മറ്റും ഉപയോഗിക്കാന്‍ അനുവദിച്ച് ഇറക്കിയ വിജ്ഞാപനത്തിലാണ് ഈ അട്ടിമറി. ഇതുസംബന്ധിച്ച് റവന്യൂവകുപ്പിന്‍െറ വിജ്ഞാപനത്തിന് വിരുദ്ധമാണ് തദ്ദേശവകുപ്പ് നിര്‍ദേശം.
റവന്യൂരേഖയിലോ അടിസ്ഥാനനികുതിരജിസ്റ്ററിലോ നിലം, നെല്‍വയല്‍, തണ്ണീര്‍ത്തടം എന്ന് രേഖപ്പെടുത്തുകയും 2008 ആഗസ്റ്റ് 12 ന് മുമ്പ് നികത്തുകയോ നികത്തപ്പെടുകയോ ചെയ്തതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്ത ഭൂമിയിലെ നിര്‍മാണം സംബന്ധിച്ചാണ് രണ്ട് വകുപ്പുകളും വിജ്ഞാപനങ്ങള്‍ ഇറക്കിയത്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ നിര്‍ദേശിക്കുന്ന നിരീക്ഷണ സമിതി രൂപവത്കരിച്ച് അപേക്ഷകള്‍ സമിതികള്‍ പരിശോധിക്കണമെന്നാണ് റവന്യൂവകുപ്പ് നിര്‍ദേശം. അതേസമയം, തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറി, കൃഷി ഓഫിസര്‍, വില്ളേജ് ഓഫിസര്‍ എന്നിവര്‍ ഭൂമി സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാമെന്നാണ് തദ്ദേശവകുപ്പ് പറയുന്നത്.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണചട്ടത്തിന്‍െറ സത്തയത്തെന്നെ അട്ടിമറിക്കുന്നതാണ് തദ്ദേശവകുപ്പിന്‍െറ നിര്‍ദേശം. നെല്‍വയല്‍ സംരക്ഷണചട്ടപ്രകാരം പ്രാദേശിക നിരീക്ഷണ സമിതികള്‍ ഓരോ തദ്ദേശസ്ഥാപനത്തിലും രൂപവത്കരിക്കേണ്ടതാണ്. പഞ്ചായത്ത് പ്രസിഡന്‍റ്, കൃഷി ഓഫിസര്‍, വില്ളേജ് ഓഫിസര്‍ എന്നീ ഒൗദ്യോഗിക അംഗങ്ങളും മൂന്ന് കര്‍ഷകരും ഉള്‍പ്പെടുന്ന ആറംഗ സമിതിയാണിത്. ഉദ്യോഗസ്ഥ മേല്‍ക്കോയ്മ തടയാനും അഴിമതി ഇല്ലാതാക്കാനുമായാണ് ജനപ്രതിനിധിയെയും കര്‍ഷകപ്രതിനിധികളെയും നിരീക്ഷണസമിതിയില്‍ അംഗമാക്കിയത്. ഇതിന്‍െറ ശിപാര്‍ശപ്രകാരമാണ് ആര്‍.ഡി.ഒയോ ജില്ലകലക്ടറോ തീരുമാനം എടുക്കുക. നിയമസഭയിലെ ചര്‍ച്ചാവേളയില്‍ അംഗങ്ങളുടെ ആവശ്യപ്രകാരമാണ് സമിതി നിലവില്‍വരണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്.
എന്നാല്‍, തദ്ദേശവകുപ്പിന്‍െറ പുതിയ വിജ്ഞാപനത്തില്‍ ഈ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചിരിക്കുകയാണ്. ഭൂമി പരിശോധിക്കേണ്ടവരില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്‍റിനെയും മൂന്ന് കര്‍ഷകപ്രതിനിധികളെയും ഒഴിവാക്കിയാണ് വിജ്ഞാപനം. ഇത് ചട്ടത്തിന്‍െറ സത്തക്ക് വിരുദ്ധവും ഉദ്യോഗസ്ഥ മേല്‍ക്കോയ്മക്ക് വഴിവെക്കുന്നതുമാണെന്ന ആക്ഷേപം ജനപ്രതിനിധികള്‍ക്കും കര്‍ഷകര്‍ക്കുമുണ്ട്.
പുതിയ തദ്ദേശസ്ഥാപനങ്ങള്‍ നിലവില്‍വന്നതിനുശേഷം നിരീക്ഷണസമിതികള്‍ നിലവില്‍വന്നിട്ടില്ല. ഇവ നിലവില്‍വന്നാല്‍ മാത്രമേ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമപ്രകാരം തീരുമാനിക്കേണ്ട അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കാനാവൂ. സമിതിയുടെ അസ്തിത്വത്തെ തദ്ദേശവകുപ്പുതന്നെ തള്ളുന്നത് നിയമത്തെയും ചട്ടത്തെയും അട്ടിമറിക്കുന്നതിലേക്കാവും നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
