നെല്‍വയല്‍ സംരക്ഷിക്കാന്‍ നടപടി; കൃഷി ഓഫിസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം
text_fieldsതൃശൂര്‍: നെല്ലുല്‍പാദന രംഗത്ത് കുതിപ്പ് ലക്ഷ്യമിടുന്ന സര്‍ക്കാര്‍ നെല്‍വയല്‍ സംരക്ഷണ നിയമം ശക്തമാക്കുന്നു. വയല്‍ നികത്തലിനെതിരെ നടപടി സ്വീകരിക്കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതടക്കമുള്ള ഭേദഗതികളോടെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.
ഇതിന് കഴിഞ്ഞ ഇടതുമുന്നണി യോഗം നിര്‍ദേശം നല്‍കുകയും സമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു. സമിതിയുടെ ഭേദഗതി റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി. ഭേദഗതി നിയമമാകുന്നതോടെ, സ്ഥലം നികത്തലിനെതിരെ സ്റ്റോപ് മെമ്മോയടക്കമുള്ള നടപടികള്‍ക്ക് കൃഷി ഓഫിസര്‍മാര്‍ക്ക് അധികാരമുണ്ടാകും.
നിലവില്‍ വില്ളേജ് ഓഫിസര്‍മാര്‍ക്കാണ് ഈ അധികാരം. പരമാവധി നികത്താവുന്ന ഭൂമി നഗരത്തില്‍ അഞ്ചും ഗ്രാമങ്ങളില്‍ പത്തും സെന്‍റ് മാത്രമാകും. ജില്ലയില്‍ മറ്റൊരിടത്തും ഭൂമിയില്ലാത്തവര്‍ക്കാണ് അനുമതി ലഭിക്കുക.
നെല്‍കൃഷി ചെയ്യുന്ന ഭൂമി ഡാറ്റാബാങ്കില്‍നിന്ന് ഒഴിവാക്കപ്പെട്ടാല്‍ അതിന്‍െറ ഉത്തരവാദിത്തം കൃഷി ഓഫിസര്‍ക്കാകും. 2008നു മുമ്പ് നികത്തിയവ ക്രമപ്പെടുത്താന്‍ കര്‍ശന നിര്‍ദേശമാണ് ബില്ലിലുള്ളത്. ഓരോ സ്ഥലത്തിന്‍െറയും സ്വഭാവം നിശ്ചയിച്ച് പുതിയ ഡാറ്റാബാങ്കിന് രൂപം നല്‍കാന്‍ ഉദ്ദേശ്യമുണ്ട്. ക്രമപ്പെടുത്തി നല്‍കല്‍ നടപടികള്‍ ഇനി പുതിയ ഡാറ്റാ ബാങ്ക് നിലവില്‍ വന്ന ശേഷമേ ഉണ്ടാകൂ.
നേരത്തേ നികത്തിയവ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കില്ളെങ്കില്‍ പ്രത്യേക കാര്‍ഷിക മേഖലയിലാക്കാന്‍ നിര്‍ദേശമുണ്ട്. 2008ല്‍ ഇടത് സര്‍ക്കാറിന്‍െറ കാലത്താണ് തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ നെല്‍വയല്‍ നികത്തലിന് അനുമതി നല്‍കിയിരുന്നു. മെത്രാന്‍ കായലിലും ആറന്മുളയിലുമടക്കം ഈ നിയമം അട്ടിമറിച്ചായിരുന്നു നികത്തിയത്. വിവാദഭൂമിയിലടക്കം കൃഷിയിറക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
