നെല്ല് സംഭരണം ഇനി സഹകരണസംഘങ്ങൾ വഴി
text_fieldsതിരുവനന്തപുരം: നെല്ല് സംഭരണം സഹകരണ സംഘങ്ങൾ വഴി നടത്തും. സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തിൽ കുടിശ്ശികയുടെ പേരിൽ സർക്കാറിന് പഴി കേൾക്കേണ്ടിവന്ന സാഹചര്യത്തിലാണ് മന്ത്രിസഭ യോഗത്തിൽ ഇതിന് തത്ത്വത്തിൽ തീരുമാനമായത്. നടപടികൾ ദിവസങ്ങൾക്കകം ആരംഭിക്കും. സഹകരണ സംഘങ്ങൾ ശേഖരിക്കുന്ന നെല്ല് മില്ലുകൾക്ക് നൽകി അരിയാക്കി സപ്ലൈകോക്ക് നൽകും. സപ്ലൈകോ അരി വിപണനം ചെയ്യും. സഹകരണ സംഘങ്ങൾ കർഷകർക്കും സപ്ലൈകോ സഹകരണ സംഘങ്ങൾക്കും പണം നൽകും. ഇതുവഴി കർഷകർക്ക് സമയബന്ധിതമായി പണം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ബാങ്കുകളുടെ കൺസോർട്യവുമായി ചർച്ച നടത്തി റിപ്പോർട്ട് ലഭിച്ചാൽ നെല്ല് സംഭരണം സഹകരണ സംഘങ്ങൾ വഴിയാക്കുന്ന നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ നെല്ല് സംഭരിച്ചതിന് കർഷകർക്ക് സമയത്തിന് പണം നൽകാത്തത് സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. നെല്ല് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതെ വലയുന്ന കർഷകരുടെ ബുദ്ധിമുട്ട് നിയമസഭയിൽ ഉൾപ്പെടെ പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

