Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതീവ്രവാദ...

തീവ്രവാദ ബന്ധമാരോപിച്ച് വെർച്വൽ അറസ്​റ്റ്; 60 ലക്ഷം രൂപ തട്ടിയ മൂന്നു​ പേർ അറസ്​റ്റിൽ

text_fields
bookmark_border
തീവ്രവാദ ബന്ധമാരോപിച്ച് വെർച്വൽ അറസ്​റ്റ്; 60 ലക്ഷം രൂപ തട്ടിയ മൂന്നു​ പേർ അറസ്​റ്റിൽ
cancel
camera_alt

അറസ്റ്റിലായ സു​നീജ്​, അശ്വിൻ രാജ്, മുഹമ്മദ്​ ഷെഫീഖ്​ 

Listen to this Article

മേലാറ്റൂർ (മലപ്പുറം): രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്വൽ അറസ്​റ്റ്​ ചെയ്​ത്​ 60 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ മൂന്നു പേർ അറസ്​റ്റിൽ.

മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട്​ ചൂണ്ടിക്കലായി സ്വദേശി ആലഞ്ചേരി വീട്ടിൽ സു​നീജ്​ എന്ന സുനീജ്​ മോൻ (38), തൃശൂർ പൂത്തോൾ മാടമ്പി ലൈൻ സ്വദേശി വാളേരിപറമ്പിൽ വീട്ടിൽ അശ്വിൻ രാജ്​ (27), പെരിന്തൽമണ്ണ കൊളത്തൂർ വറ്റല്ലൂർ സ്വദേശി പള്ളിപ്പറമ്പൻ വീട്ടിൽ മുഹമ്മദ്​ ഷെഫീഖ്​ (29) എന്നിവരാണ്​ പിടിയിലായത്​.

മേലാറ്റൂർ പൊലീസി​ന്റെ സഹായത്തോടെ രാജസ്​ഥാൻ പൊലീസാണ്​ കഴിഞ്ഞദിവസം മേലാറ്റൂരിലെത്തി പ്രതികളെ അറസ്​റ്റ്​ ചെയ്​തത്​. തീവ്രവാദ ബന്ധമാരോപിച്ചാണ്​ രാജസ്ഥാൻ സ്വദേശിയിൽ നിന്ന്​ 60,08,794 രൂപ തട്ടിയതെന്ന്​ പൊലീസ്​ പറഞ്ഞു.

പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി രാജസ്ഥാനിലേക്ക് കൊണ്ടുപോയി. മലപ്പുറം ജില്ല പൊലീസ്​ മേധാവി ആർ. വിശ്വനാഥ്​, പെരിന്തൽമണ്ണ ഡിവൈ.എസ്​.പി എ. പ്രേംജിത്ത്​ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

രാജസ്​ഥാൻ ജോധ്പുർ സൈബർ പൊലീസ് ഇൻസ്​പെക്​ടർ തേജ് കരൻ ഉൾപ്പെടുന്ന രാജസ്ഥാൻ പൊലീസ് സംഘവും മേലാറ്റൂർ സ്​റ്റേഷൻ ഇൻസ്​പെക്​ടർ എ.സി. മനോജ് കുമാർ, എസ്​.​ഐ പ്രദീപ്, സ്​പെഷൽ ബ്രാഞ്ച് എസ്​.​ഐ മൻസൂർ, എ.എസ്.ഐ ഗോപാലകൃഷ്​ണൻ, പൊലീസുകാരായ സുബിൻ, അനിത, ഹോം ഗാർഡ് ജോൺ എന്നിവരുമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsArrestVirtual ArrestMalappuram
News Summary - Virtual arrest: Three arrested for duping a Rajasthan native of Rs 60 lakh
Next Story