പടയപ്പ ലയത്തിൽ കയറി; ഉറക്കമില്ലാതെ തോട്ടം തൊഴിലാളികൾ
text_fieldsമറയൂരിനു സമീപം വാഗവര ലക്കം ന്യൂ ഡിവിഷനിൽ തൊഴിലാളികളുടെ വീടിന് സമീപം പടയപ്പ
മറയൂർ: മറയൂരിന് സമീപം തൊഴിലാളികളുടെ ലയത്തിൽ കയറി ഒറ്റയാൻ പടയപ്പ അഞ്ചുമണിക്കൂർ നിലയുറപ്പിച്ചതോടെ 50ഓളം കുടുംബം ഭീതിയിലായി. രണ്ടാഴ്ചക്ക് ശേഷമാണ് ആനയുടെ ശല്യമുണ്ടായത്. വാഗുവര ലക്കം ന്യൂ ഡിവിഷൻ ലയത്തിനുള്ളിൽ 12 കുടുംബം താമസിക്കുന്ന തെരുവിൽ ഇറങ്ങിയാണ് അഞ്ചുമണിക്കൂർ നിലയുറപ്പിച്ചത്.
തെരുവിലെ മാടസ്വാമിയുടെ വീട്ടുമുറ്റത്ത് കന്നുകാലികൾക്ക് തീറ്റക്ക് ശേഖരിച്ചുവെച്ച പുല്ല് മൂന്നുമണിക്കൂറോളം എടുത്ത് തിന്നുതീർത്തു. ലയത്തിലെ തെരുവിലെ വൈദ്യുതി പോസ്റ്റുകളിൽ മുട്ടിയതിനാൽ സ്ട്രീറ്റ് ലൈറ്റുകളും താഴെ വീണു.
പുലർച്ച അഞ്ചിനാണ് ഇവിടെനിന്ന് മാറിയത്. രണ്ടാഴ്ച മുമ്പ് പടയപ്പ പാമ്പൻമലയിൽ വീട് തകർത്ത് അരി കഴിച്ചിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് വാഗുവരയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

