Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുഗതാഗത സംവിധാനം...

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ രക്ഷാപ​ാക്കേജ്​ ഒരുക്കും

text_fields
bookmark_border
പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ രക്ഷാപ​ാക്കേജ്​ ഒരുക്കും
cancel

കോട്ടയം: ലോക്​ഡൗൺ കഴിഞ്ഞാലുടൻ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ ഗതാഗത വകുപ്പ്​ പ്രത്യേക രക്ഷാപാക്കേജിന്​ രൂപം നൽകും.​ കെ.എസ്​.ആർ.ടി.സിക്കും സ്വകാര്യബസ്​ വ്യവസായത്തിനും സഹായകമാകുന്ന പ​ാക്കേജ്​ തയാറാക്കുന്നതിനുള്ള ചുമതല ഗതാഗത വകുപ്പിനാണ്​.​ കെ.എസ്​.ആർ.ടി.സിയുടെ നിലനിൽപിന്​ കേന്ദ്രസർക്കാറി​​െൻറ അടിയന്തര സഹായംകൂടി ലഭ്യമാക്കാനുള്ള പദ്ധതിയും ഇതിൽ ഉണ്ടാകും. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പി​ന്​ അടുത്തിടെ ഗതാഗതവകുപ്പ്​ പ്രത്യേക പാക്കേജ്​ സമർപ്പിച്ചിരുന്നു.1000 കോടിയുടെ സഹായം അടക്കം വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയായിരുന്നു ഇത്​. 

നിലവിൽ കെ.എസ്​.ആർ.ടി.സി വൻ പ്രതിസന്ധിയിലാണ്​. പുതിയ ബസുകൾ നിരത്തിലിറക്കുന്നതിനടക്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോർപറേഷൻ നേരിടുന്നു. 
ലോക്​ഡൗണിനെത്തുടർന്ന്​ സ്വകാര്യ ബസ്​ വ്യവസായവും അവതാളത്തിലായി. ബസുകൾ നിരത്തിലിറക്കുന്നതിന്​ ഉടമകൾ അഭിമുഖീകരിക്കുന്നത്​ ഗുരുതര പ്രതിസന്ധിയാണ്​. ഈ സാഹചര്യങ്ങളെല്ലാം പരിശോധിച്ചുള്ള രക്ഷാപാക്കേജാക​ും നടപ്പാക്കുക.

ബസ്​ചാർജ്​ വർധനയടക്കം നിരവധി ആവശ്യങ്ങൾ സ്വകാര്യ ബസ്​ മേഖല മുന്നോട്ടുവെച്ചിരുന്നു. ലോക്​ഡൗണിലായതോടെ പ്രതിസന്ധി ഇരട്ടിച്ചു. നിലവിൽ 12,400 ബസ്​​ ജി-ഫോറം നൽകിയിട്ടുണ്ട്​​. മൂന്നുമാസം മുതൽ ഒരുകൊല്ലംവരെ ഇതിലൂടെ നിരത്തിൽനിന്നും പിൻവാങ്ങാൻ ബസുടമകൾക്ക്​ സാധിക്കും. ലോക്​ഡൗൺ പിൻവലിച്ചാലും സർക്കാർ നിർദേശമനുസരിച്ച്​ സർവിസ്​ നടത്താൻ ബസുടമകൾ തയാറല്ല. ബസ്​ സർവിസ്​ സാധാരണ നിലയിലാകാൻ മാസങ്ങൾ വേണമെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

സമാന അവസ്ഥയിലാണ്​ കെ.എസ്​.ആർ.ടി.സിയും. നികുതിയിനത്തിൽ സർക്കാറിനുണ്ടാകുന്ന നഷ്​ടം ഭീമമാണ്​. 75,000 ത്തോളം തൊഴിലാളികളും ദുരിതത്തിലാണ്​. കെ.എസ്​.ആർ.ടി.സി ജീവനക്കാരും ബുദ്ധിമുട്ടുകയാണ്​. ഇതിനെല്ലാം പരിഹാരമാകുന്ന പാക്കേജാണ്​ സർക്കാറിന്​ ഗതാഗതവകുപ്പ്​ സമർപ്പിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprivate busspecial packagepublic transportTransportation department
News Summary - package for public transportation-kerala
Next Story