കൊച്ചി: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പച്ചാളം ലൗർദ് ആശുപത്രിക്ക് സമീപം താമസിക്കുന്ന മാലിയിൽ ഗോപിനാഥൻ ആണ് മരിച്ചത്. 63 വയസായിരുന്നു.
മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലുപ്പുഴ എൻ.ഐ.വി ലാബിലേക് അയച്ചു. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച േകാവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.