Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപച്ചടി ഇരട്ടക്കൊല:...

പച്ചടി ഇരട്ടക്കൊല: രണ്ടാംദിനത്തിലെ തെരച്ചിലിലും തെളിവുകള്‍ കിട്ടിയില്ല

text_fields
bookmark_border
പച്ചടി ഇരട്ടക്കൊല: രണ്ടാംദിനത്തിലെ തെരച്ചിലിലും തെളിവുകള്‍ കിട്ടിയില്ല
cancel

നെ​ടു​ങ്ക​ണ്ടം (ഇ​ടു​ക്കി): പ​ച്ച​ടി ഇ​ര​ട്ട​ക്കൊ​ല കേ​സ്​ പ്ര​തി സ​ജി, പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി വീ​ടി​ന്​ ന​മീ​പം കു​ഴി​ച്ചു​മൂ​ടി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ന​ട​ത്തി​യ ര​ണ്ടാം​ദി​ന തെ​ര​ച്ചി​ലി​ലും തെ​ളി​വു​ക​ള്‍ ല​ഭ്യ​മാ​യി​ല്ല. ഇ​തോ​ടെ പി​താ​വ് മാ​ത്യു​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ ദു​രൂ​ഹ​ത തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ല​ഭി​ച്ച അ​സ്ഥി​ക​ഷ​ണ​ങ്ങ​ള്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും.

പ​ച്ച​ടി പൊ​ന്നു​ട്ട​യി​ല്‍ മാ​ത്യു​വി​ന്റെ ഭാ​ര്യ മേ​രി​കു​ട്ടി​യെ​യും മ​ക​ന്‍ റെ​ജി​യെ​യും ഇ​ള​യ മ​ക​ന്‍ സ​ജി കൊ​ല​പെ​ടു​ത്തി കു​ഴി​ച്ചു മൂ​ടി​യ പ്ര​ദേ​ശ​ത്താ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വീ​ടി​ന്റെ പി​ന്‍ഭാ​ഗ​ത്ത് സം​ശ​യം തോ​ന്നി​യ സ്ഥ​ല​ങ്ങ​ളി​ല്‍ എ​സ്‌​ക​വേ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് ശ​നി​യാ​ഴ്ച​യും കു​ഴി​യെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു. ആ​ദ്യ​ദി​ന​ത്തി​ലെ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്ലി​ന്‍ക​ഷ​ണ​വും വ​സ്ത്രാ​വ​ശി​ഷ്ഠ​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു. എ​ല്ലി​ന്‍ക​ഷ്ണം മ​നു​ഷ്യ​ന്റെ​യോ, മൃ​ഗ​ത്തി​ന്റെ​യോ എ​ന്ന് തി​രി​ച്ച​റി​യാ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തും. മൃ​ഗ​ത്തി​ന്‍റേ​താ​ണെ​ന്നാ​ണ്​ പ്ര​ഥ​മി​ക നി​ഗ​മ​നം.

പ്ര​തി മൊ​ഴി മാ​റ്റി​പ​റ​യു​ന്ന​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തെ കു​ഴ​ക്കു​ന്നു​ണ്ട്. പ്ര​തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നാ​ല്‍ പി​ന്നീ​ട് വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പൊ​ലീ​സ് നീ​ക്കം. അ​തേ​സ​മ​യം, പി​താ​വി​നെ കാ​ണാ​താ​യ​തി​ല്‍ ത​ന്റെ പ​ങ്ക് സം​ബ​ന്ധി​ച്ച് സ​ജി ഇ​തു​വ​രെ​യും പൊ​ലീ​സി​ന് വി​വ​ര​ങ്ങ​ളൊ​ന്നും ന​ല്‍കി​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. 2018 മാ​ര്‍ച്ച് മൂ​ന്നി​നാ​ണ് സ​ജി​യു​ടെ പി​താ​വ് മാ​ത്യു​വി​നെ കാ​ണാ​താ​യ​ത്. മ​ക​ളു​ടെ ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി​യി​ൽ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ല്‍നി​ന്ന് ഇ​റ​ങ്ങി​യ​ത്. ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും തി​രി​കെ എ​ത്താ​ത്ത​തി​നാ​ൽ റെ​ജി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു.

മാ​ത്യു ബ​സി​ല്‍ ക​യ​റി പോ​കു​ന്ന​ത് നാ​ട്ടു​കാ​ര്‍ ക​ണ്ട​താ​യി അ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ മാ​സം അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും സ​ജി കൊ​ന്ന്​ കു​ഴി​ച്ചു​മൂ​ടി​യെ​ന്ന വി​വ​രം പു​റം​ലോ​കം അ​റി​ഞ്ഞ​തോ​ടെ​യാ​ണ് എ​ട്ടു​വ​ര്‍ഷ​ത്തി​നു​ശേ​ഷം മാ​ത്യു​വി​ന്റെ തി​രോ​ധാ​ന​ത്തി​ലും സം​ശ​യ​മു​ണ്ടാ​യ​ത്. പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മെ​ന്ന് മാ​ത്യു​വി​ന്റെ മ​ക​ള്‍ സി​നി പ​റ​ഞ്ഞു. അ​മ്മ മേ​രി​കു​ട്ടി​യെ​യും സ​ഹോ​ദ​ര​ന്‍ റെ​ജി​യെ​യും കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി​നി ന​ല്‍കി​യ പ​രാ​തി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം വീ​ടി​ന് സ​മീ​പം കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഏ​പ്രി​ല്‍ നാ​ലി​നാ​ണ് ഇ​രു​വ​രെ​യും സ​ജി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceCrime NewsmurderedIdukki NewsKerala News
News Summary - Pachadi double murder: No evidence found in second day of search
Next Story