പൗരത്വ ബില്ലിൽ കോൺഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാട് -മന്ത്രി റിയാസ്
text_fieldsകോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിൽ കോൺഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാടാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അതത് പഞ്ചായത്തിന്റെ അന്തരീക്ഷം നോക്കിയാണ് അവർ നിലപാടെടുക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പൗരത്വ നിയമം തമിഴ്നാട്ടിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. അവിടെ കോൺഗ്രസ് സ്റ്റാലിനൊപ്പമാണ്. സ്റ്റാലിന്റെ ആ പ്രഖ്യാപനത്തെക്കുറിച്ച് എന്താണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം? സ്റ്റാലിനോടൊപ്പാണെങ്കിൽ കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിന്റെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേതാക്കളും ഇക്കാര്യത്തിൽ കേരള സർക്കാറിനെ എതിർക്കുന്നത് മനസ്സിലാക്കാം. എന്നാൽ, പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കന്മാരും ബി.ജെ.പിയുടെ മെഗാഫോണായി മാറുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

